---
title: "#Wayanadlandslide | വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏറാമല ബാങ്ക് പത്ത് ലക്ഷം രൂപ നൽകി"
english_title: "#Wayanad #landslide #Eramala #Bank #has #contributed #10 #lakh #Chief #Minister #Relief #Fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229229/wayanad-landslide-eramala-bank-has-contributed-10-lakh-chief-minister-relief-fund-new"
published_at: "2024-08-18T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1c9915f769_wayanad_landslide.jpg"
keywords: []
---

# #Wayanadlandslide | വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏറാമല ബാങ്ക് പത്ത് ലക്ഷം രൂപ നൽകി

> **Lead Summary:** **വടകര: (vatakara.truevisionnews.com**)വയനാടിലെ ഉരുൾപ്പൊട്ടൽ മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറാമല സഹകരണ ബാങ്ക് 10 ലക്ഷം രൂപ കൈമാറി.

## Article Content

**വടകര: (vatakara.truevisionnews.com**)വയനാടിലെ ഉരുൾപ്പൊട്ടൽ മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറാമല സഹകരണ ബാങ്ക് 10 ലക്ഷം രൂപ കൈമാറി.

ബേങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനിൽ നിന്നും തുക ഏറ്റുവാങ്ങി.

വിലങ്ങാട് ഉരുൾപ്പൊട്ടലിൽ മാറി താമസിക്കുന്നവർക്കായി 10 കട്ടിലുകളും ബാങ്ക്  നൽകും.

ചടങ്ങിൽ ബാങ്ക് വൈസ് ചെയർമാൻ പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ജനറൽ മാനേജർ ടി കെ വിനോദൻ, ഡയറക്ടർമാരായ കെ കെ ദിവാകരൻ മാസ്റ്റർ, കെ കെ നാണു ,ഡി ജി എം  ഒ മഹേഷ് കുമാർ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229229/wayanad-landslide-eramala-bank-has-contributed-10-lakh-chief-minister-relief-fund-new)