---
title: "#KPAC | 'ഉമ്മാച്ചു' വടകരയിൽ; കെപിഎസി പ്ലാറ്റിനം  ജൂബിലിക്കും തോപ്പിൽഭാസി ജന്മശതാബ്ദിയും സംഘാടകസമിതിയായി"
english_title: "#Ummachu #Vadakara #KPAC #Platinum #Jubilee #Thopilbhasi #Birth #Centenary #Organizing #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229285/ummachu-vadakara-kpac-platinum-jubilee-thopilbhasi-birth-centenary-organizing-committee-new-update"
published_at: "2024-08-18T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c20d9a6f4e6_kpac.jpg"
keywords: []
---

# #KPAC | 'ഉമ്മാച്ചു' വടകരയിൽ; കെപിഎസി പ്ലാറ്റിനം  ജൂബിലിക്കും തോപ്പിൽഭാസി ജന്മശതാബ്ദിയും സംഘാടകസമിതിയായി

> **Lead Summary:** > **വടകര:**കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ "ഉമ്മാച്ചു" ഉദ്ഘാടനവും സപ്തം 10 ന് വടകരയിൽ നടക്കും.

## Article Content

> **വടകര:**കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ "ഉമ്മാച്ചു" ഉദ്ഘാടനവും സപ്തം 10 ന് വടകരയിൽ നടക്കും.

> കെ പി എ സി യുടെ ഏറ്റവും പുതിയ നാടകമായ ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള "ഉമ്മാച്ചു" വടകരയിൽ ഉദ്ഘാടനം ചെയ്യുന്നു.

കെപിഎസി പ്ലാറ്റിനം ജൂബിലിയുടെയും തോപ്പിൽഭാസി അനുസ്മരണത്തിന്റെയും ഭാഗമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്.

സപ്തംബർ 10ന് വടകര ടൗൺഹാളിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ നാടകസംവാദങ്ങൾ കെ പി എ സി നാടക ഗാന ആലാപനങ്ങൾ തോപ്പിൽ ഭാസി അനുസ്മരണം എന്നിവ നടക്കും.

വൈകുന്നേരം 7 മണിക്ക് ഉമ്മാച്ചു നാടകം അരങ്ങേറും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം വടകരയിൽ നടന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.

സംഘാടകസമിതി രൂപീകരണ യോഗം കെപിഎസി സെക്രട്ടറി അഡ്വ:എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ, എംഎൽഎ വി ടി മുരളി, അഡ്വ: പി വസന്തം, ടി വി ബാലൻ, തയുള്ളതിൽ രാജൻ, ഡോ: ശശികുമാർ പുറമേരി, പി പി രാജൻ, ഇ വി വത്സൻ, അഡ്വക്കേറ്റ് പി ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമൻ മുതുവന, ടി കെ വിജയരാഘവൻ, പി സുരേഷ് ബാബു, ആ സത്യൻ, എൻ എം ബിജു, ഇ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : രക്ഷാധികാരികൾ അഡ്വ: പി വസന്തം, ഇ കെ വിജയൻ എംഎൽഎ, കെ പി ബിന്ദു ( മുൻസിപ്പൽ ചെയർപേഴ്സൺ ) പാലേരി രമേശൻ വി ടി മുരളി കെ വീരാൻകുട്ടി കെ കെ ബാലൻ ടി കെ രാജൻ മാസ്റ്റർ എം നാരായണൻ മാസ്റ്റർ ചെയർമാൻ : പി ഹരീന്ദ്രനാഥ് ജനറൽ കൺവീനർ : എൻ എം ബിജു ട്രഷർ : ആർ സത്യൻ 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229285/ummachu-vadakara-kpac-platinum-jubilee-thopilbhasi-birth-centenary-organizing-committee-new-update)