---
title: "തിരുവള്ളൂരില്‍ ഗ്രാമ പഞ്ചായത്ത്  തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിച്ചു"
english_title: " In Thiruvallur, the Grama Panchayat street lights were fully lit."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22932/in-thiruvallur-the-grama-panchayat-street-lights-were-fully-lit"
published_at: "2022-01-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f26e1d9edda_sreet light.jpg"
keywords: []
---

# തിരുവള്ളൂരില്‍ ഗ്രാമ പഞ്ചായത്ത്  തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിച്ചു

> **Lead Summary:** **വടകര: ** തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2021-22 വര്‍ഷത്തെ പദ്ധതി പ്രകാരം തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിച്ചു. വര്‍ഷങ്ങളായി തകരാറിലായ ലൈറ്റുകളാണ് അറ്റകുറ്റപ്പണി നടത്തി പൂര്‍ത്തിയാക്കിയത്.

## Article Content

**വടകര: ** തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2021-22 വര്‍ഷത്തെ പദ്ധതി പ്രകാരം തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിച്ചു. വര്‍ഷങ്ങളായി തകരാറിലായ ലൈറ്റുകളാണ് അറ്റകുറ്റപ്പണി നടത്തി പൂര്‍ത്തിയാക്കിയത്.

1456 ലൈറ്റുകളാണ് പദ്ധതി പ്രകാരം 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് പൂര്‍ത്തികരിച്ചത്. നിലവില്‍ അറ്റകുറ്റപണി നടത്തേണ്ട മിനിമാസ്, ഹൈമാസ് ലൈറ്റുകള്‍ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്

. കൂടാതെ ഈ മേഖലയില്‍ സ്ട്രീറ്റ് മെയിന്‍ സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22932/in-thiruvallur-the-grama-panchayat-street-lights-were-fully-lit)