---
title: "#Kafirscreenshot | കാഫിർ വിവാദം; സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍, ഇന്ന് യു.ഡി.എഫിന്റെ പ്രതിഷേധ മാർച്ച് "
english_title: "#Kafir screenshot #Joint #march #UDF #today #intensify #protest #against #CPM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229390/kafir-screenshot-joint-march-udf-today-intensify-protest-against-cpm"
published_at: "2024-08-19T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e32dcfcc9_kafir_screenshot.jpg"
keywords: []
---

# #Kafirscreenshot | കാഫിർ വിവാദം; സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍, ഇന്ന് യു.ഡി.എഫിന്റെ പ്രതിഷേധ മാർച്ച് 

> **Lead Summary:** **വടകര:**കാഫിർ പോസ്റ്റ് വിവാദത്തില്‍ സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. ഇന്ന് വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് - ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**വടകര:**കാഫിർ പോസ്റ്റ് വിവാദത്തില്‍ സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. ഇന്ന് വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് - ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വില്ല്യാപ്പള്ളിയില്‍ പ്രതിഷേധ പരിപാടി നടത്തിയിരുന്നു.

ഡിവൈഎഫ്ഐയുടെ വിശദീകരണ യോഗം ഇന്നലെ വടകരയില്‍ നടന്നു.

വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് വന്നതോടെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്.

സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വടകര വില്ല്യാപ്പള്ളിയില്‍ നടന്ന പ്രതിഷേധം സംഗമം മുന്‍ എം. എല്‍.എ പാറയ്ക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229390/kafir-screenshot-joint-march-udf-today-intensify-protest-against-cpm)