---
title: "അഴിയൂരില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച  അനധികൃത ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണം"
english_title: "Established in public places in Azhiyur Unauthorized boards should be removed immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22946/established-in-public-places-in-azhiyur-unauthorized-boards-should-be-removed-immediately"
published_at: "2022-01-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2833dbf076_azhyoor panchayath.jpg"
keywords: []
---

# അഴിയൂരില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച  അനധികൃത ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണം

> **Lead Summary:** **അഴിയൂര്‍: ** ഹൈക്കോടതിയുടെ ജനുവരി 19 ലെ ഉത്തരവ് പ്രകാരം ,റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഴിയൂരിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡുകള്‍ ,വിവിധ പരിപാടികളുടെ ബാനറുകള്‍ ,പോസ്റ്ററുകള്‍ ,കമാനങ്ങള്‍ ,ഹോര്‍ഡിങ്ങുകള്‍ കൊടികള്‍ ,മറ്റ് പ്രചാരണ വസ്തുക്കള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ചെലവില്‍ ഉടന്‍ നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

**അഴിയൂര്‍: ** ഹൈക്കോടതിയുടെ ജനുവരി 19 ലെ ഉത്തരവ് പ്രകാരം ,റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഴിയൂരിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡുകള്‍ ,വിവിധ പരിപാടികളുടെ ബാനറുകള്‍ ,പോസ്റ്ററുകള്‍ ,കമാനങ്ങള്‍ ,ഹോര്‍ഡിങ്ങുകള്‍ കൊടികള്‍ ,മറ്റ് പ്രചാരണ വസ്തുക്കള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ചെലവില്‍ ഉടന്‍ നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇങ്ങനെ ചെയ്യാത്തവരുടെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ബഹുമാനപ്പെട്ട കോടതി മുമ്പാകെയും സര്‍ക്കാറിനും സമര്‍പ്പിക്കുന്നതായിരിക്കും കൂടാതെ പ്രചാരണ സാമഗ്രികള്‍ നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടുള്ളതാണ് എങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുന്നതാണ് . കോടതി നല്‍കിയ സമയപരിധിയായ ഒരു മാസത്തിനുള്ളില്‍ അതായത് ഫെബ്രുവരി 19 നുള്ളില്‍ ബോര്‍ഡുകള്‍ ബാനറുകള്‍ സ്ഥാപിച്ചവര്‍ സ്വയം നീക്കം ചെയ്യേണ്ടതാണ്.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തി ഫോട്ടോ എടുത്ത് തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഈ കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് കത്ത് അടുത്ത ദിവസം നല്‍കുന്നതാണ്. സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22946/established-in-public-places-in-azhiyur-unauthorized-boards-should-be-removed-immediately)