---
title: "#commemoration | അനുസ്മരണം; രാജീവ് ഗാന്ധി ജന്മദിനത്തിൽ അനുസ്മരണസദസ് സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് "
english_title: "#commemoration #Chorod #Mandalam #Congress #organizes #commemoration #meeting #Rajiv #Gandhi #birthday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229692/commemoration-chorod-mandalam-congress-organizes-commemoration-meeting-rajiv-gandhi-birthday-new"
published_at: "2024-08-20T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c446636c4dd_congress.jpg"
keywords: []
---

# #commemoration | അനുസ്മരണം; രാജീവ് ഗാന്ധി ജന്മദിനത്തിൽ അനുസ്മരണസദസ് സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് 

> **Lead Summary:** **ചോറോട് :**മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ആം ജന്മദിനത്തിൽ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

## Article Content

**ചോറോട് :**മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ആം ജന്മദിനത്തിൽ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

അനുസ്മരണ സദസ്സ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി ടി കെ നജ്‌മൽ ഉദ്ഘാടനം ചെയ്തു.

മോഹൻദാസ് കെ. കെ അധ്യക്ഷനായിരുന്നു.

കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജേഷ് ചോറോട് ദേശ രക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ. ജി രാഗേഷ്, ആർ. കെ പ്രവീൺ കുമാർ, കെ. കെ റിനീഷ്, സുകുമാരൻ, വിജയ് പ്രകാശ്, കാർത്തിക് ചോറോട്, രാജൻ കുഴിച്ചാലിൽ, രജിത്ത് മലോൽ,ശ്രീകുമാർ, ബാബു ബലവാടി, ശിവൻ മഠത്തിൽ,ജിബിൻ കൈനാട്ടി, രതീശൻ കെ. പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229692/commemoration-chorod-mandalam-congress-organizes-commemoration-meeting-rajiv-gandhi-birthday-new)