---
title: "#vadakaramahicanal | നഷ്ടപരിഹാരം ലഭിച്ചില്ല; വടകര - മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു"
english_title: "#landowners #not #compensated #locals #blocked #vadakara #mahi #canal #work #cherandathur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229702/landowners-not-compensated-locals-blocked-vadakara-mahi-canal-work-cherandathur"
published_at: "2024-08-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c44ebd4a111_WhatsApp_Image_2024-08-20_at_1.37.00_PM.jpeg"
keywords: []
---

# #vadakaramahicanal | നഷ്ടപരിഹാരം ലഭിച്ചില്ല; വടകര - മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു

> **Lead Summary:** **ചെരണ്ടത്തൂർ: **ഭൂഉടമകൾക്ക് നഷ്‌ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു.

## Article Content

**ചെരണ്ടത്തൂർ: **ഭൂഉടമകൾക്ക് നഷ്‌ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു.

ചെരണ്ടത്തൂർ മാങ്ങാമൂഴിയില്ലാണ് പ്രവൃത്തി തടഞ്ഞത്. കനാലിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകൾക്കും വിട്ടുനൽകിയ സ്ഥലത്തിന് കൃത്യമായ നഷ്ട‌പരിഹാര തുക കിട്ടിയില്ലെന്നാണ് പരാതി.

കൊയിലാണ്ടി ലാൻ്റ് അക്വസിഷൻ തഹസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകൾ രംഗത്ത് വന്നത്.

കനാലിന്റെ തിരുവള്ളൂർ പഞ്ചായത്തിൽ പെട്ട വെള്ളൂക്കര ഭാഗത്തും നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പ്രവൃത്തി തുടങ്ങാൻ സ്ഥല ഉടമകൾ വിസമ്മതിച്ചതായാണ് വിവരം.

നഷ്ടപരിഹാരത്തുക ലഭിക്കാതെ പണിതുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ.

വരും ദിവസങ്ങളിൽ ജനകീയപിന്തുണയോടെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229702/landowners-not-compensated-locals-blocked-vadakara-mahi-canal-work-cherandathur)