---
title: "#Sreenarayanagurujayanti | വടകരയിൽ ഘോഷയാത്ര മാറ്റിവെച്ച് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം; തുക പ്രളയ ദുരിതാശ്വസത്തിന് ചെലവഴിക്കും "
english_title: "#Sree #Narayana #Guru #Jayanti #celebration #Vadakara #amount #spent #on #flood #relief"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229708/sree-narayana-guru-jayanti-celebration-vadakara-amount-spent-on-flood-relief"
published_at: "2024-08-20T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c452492816e_sreenarayana_guru_jayanthy.jpg"
keywords: []
---

# #Sreenarayanagurujayanti | വടകരയിൽ ഘോഷയാത്ര മാറ്റിവെച്ച് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം; തുക പ്രളയ ദുരിതാശ്വസത്തിന് ചെലവഴിക്കും 

> **Lead Summary:** **വടകര :**ശ്രീനാരായണ ഗുരുദേവൻ തിരുപ്പിറവി കൊണ്ടതിൻ്റെ 170 -ാം സംവത്സരത്തിൻ്റെ ആഘോഷം വടകര യൂണിയൻ ആർഭാടങ്ങളില്ലാതെ ആഘോഷമാക്കി കൊണ്ടാടി.

## Article Content

**വടകര :**ശ്രീനാരായണ ഗുരുദേവൻ തിരുപ്പിറവി കൊണ്ടതിൻ്റെ 170 -ാം സംവത്സരത്തിൻ്റെ ആഘോഷം വടകര യൂണിയൻ ആർഭാടങ്ങളില്ലാതെ ആഘോഷമാക്കി കൊണ്ടാടി.

രാവിലെ 7 മണിക്ക് ഗണപതി ഹോമത്തോടെയും ഗുരുപൂജയോടും ശ്രീ നാരായണ എൽ.പി.സ്ക്കൂൾ അങ്കണത്തിൽ ആരംഭിച്ച ഗുരുദേവ ജയന്തി ആഘോഷത്തിന് 8.30 ന് യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ പീത പതാക ഉയർത്തി.

അതിനു ശേഷം 9 മണിക്ക് യൂണിയൻ ഗുരുദേവമന്ദിരത്തിൽ നടത്തിയ ഗുരുദേവ പ്രാർത്ഥനക്ക് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഗുരുദേവന് മാല ചാർത്തി തിരി തെളിയിച്ചു.

ഇതിനു ശേഷം 11 മണിക്ക് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ദീപ പ്രോജ്ജലനം നടത്തി ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിന് യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു.

ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട,അടിച്ചമർത്തപ്പെട്ട ഒരു ജനസമൂഹത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് നവോത്ഥാനത്തിലൂടെ മുന്നോട്ട് ഉയർത്തിക്കൊണ്ടു വന്ന ഗുരുദേവൻ്റെ പ്രവൃത്തി ഇന്ന് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവേ മാഹി എം എൽ എ രമേഷ് പറമ്പത്ത് പറഞ്ഞു.

മുൻസിപ്പാൻ ചെയർപേഴ്സൺ കെ.പി.ബിന്ദു മുഖ്യ അഥിതിയായ വേദിയിൽ ജ:ആറ്റക്കോയ തങ്ങൾ,യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ,കൗൺസിലർ വിനോദൻ മാസ്റ്റർ,ശാഖ എക്സിക്യൂട്ടീവ് മെമ്പർ രവീന്ദ്രൻ അടിയേരി,ഡയരക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ,റഷീദ്കക്കട്ട്,ചന്ദ്രൻ ചാലിൽ,സൈബർ സേന സംസ്ഥാന കൺവീനറും,യൂണിയൻ കൗൺസിലറും ആയ ജയേഷ് വടകര,യൂണിയൻ കൗൺസിലർമാരായ രജീഷ് മുള്ളമ്പത്ത്,അനിൽ വൃന്ദാവനം,മോഹൻരാജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്,യൂത്ത് മൂവ്മെൻറ് യൂണിയൻ സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം,വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്,യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്,സെക്രട്ടറി ഗീത രാജീവ് എന്നിവർ പങ്കെടുത്ത വേദിയിൽ എസ് എൻ ഹയർസെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ദിനേഷ് കരുവാങ്കണ്ടി നന്ദിയും പറഞ്ഞു.

വിഭവ സമ്പന്നമായ സമൂഹസദ്യ നടന്നു.

വയനാട് പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് ശേഷം എല്ലാവർഷവും നടത്തിവന്നിരുന്ന ആർഭാടപൂർവ്വമായ ഘോഷയാത്ര ഒഴിവാക്കി,ഇതിന് വേണ്ടി വരുന്ന തുക വയനായ് പ്രളയദുരിതാശ്വാസത്തിന് നൽകാൻ കൗൺസിൽ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229708/sree-narayana-guru-jayanti-celebration-vadakara-amount-spent-on-flood-relief)