---
title: "വരപ്രത്ത് നാണുവേട്ടന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍"
english_title: " LJD activists renew memory of Varaprathu Nanuvettan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22988/ljd-activists-renew-memory-of-varaprathu-nanuvettan"
published_at: "2022-01-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2b1e5c54c8_ljd manayath photo.jpg"
keywords: []
---

# വരപ്രത്ത് നാണുവേട്ടന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍

> **Lead Summary:** ഓര്‍ക്കാട്ടേരി : ഏറാമലയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ വരപ്രത്ത് നാണുവിന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍. രാവിലെ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്രപാര്‍ച്ചന നടത്തി.

## Article Content

ഓര്‍ക്കാട്ടേരി : ഏറാമലയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ വരപ്രത്ത് നാണുവിന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍. രാവിലെ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്രപാര്‍ച്ചന നടത്തി.

അനുസ്മരണ പരിപാടി എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഏറാമലയിലും പരിസര പ്രദേശങ്ങളിലും സോഷ്യലിസ പ്രസ്ഥാനത്തെ വളര്‍ത്താന്‍ അഹോരാത്രം പ്രയത്‌നിച്ച കര്‍മ്മയോഗിയായിരുന്നു വരപ്രത്ത് നാണുവെന്നും സൗമ്യമായ പെരുമാറ്റത്തിലൂടെ വലിയൊരു സമൂഹത്തെ ഒപ്പം നിര്‍ത്തിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

സുരേഷ്ബാബു വരളാട്ട് അധ്യക്ഷത വഹിച്ചു. എം കെ ഭാസ്‌കരന്‍, കെ കെ കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ കെ മനോജന്‍ കുമാര്‍ , പ്രഭീഷ് ആദിയൂര്‍ , എം കെ യൂസഫ് ഹാജി ആര്‍ എം ഗോപാലന്‍, ചന്ദ്രി കെ വി സതീശന്‍ കെ കെ ,മഞ്ജുഷ മഠത്തില്‍, ഉദയന്‍, ശ്രീജേഷ് ഇ കെ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22988/ljd-activists-renew-memory-of-varaprathu-nanuvettan)