---
title: "#welcomecommittee | സ്വാഗതസംഘം രൂപീകരിച്ചു; അഡ്വ.എം കെ പ്രേംനാഥ് അനുസ്മരണം സപ്തംബർ 29 ന്"
english_title: "#welcome #committee #formed #Adv #MKPremnath #commemoration #on #29th #September"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229960/welcome-committee-formed-adv-mkpremnath-commemoration-on-29th-september"
published_at: "2024-08-21T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c59a3eb649d_commomeration.jpg"
keywords: []
---

# #welcomecommittee | സ്വാഗതസംഘം രൂപീകരിച്ചു; അഡ്വ.എം കെ പ്രേംനാഥ് അനുസ്മരണം സപ്തംബർ 29 ന്

> **Lead Summary:** **വടകര:**ആർ ജെ ഡി സംസ്ഥാന വൈ: പ്രസിഡൻ്‌റും വടകര മുൻ എം എൽ എ യും ആയിരുന്ന അഡ്വ: എം കെ പ്രേംനാഥി ൻ്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ വടകരയിൽ 251 അംഗ സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു. 

## Article Content

**വടകര:**ആർ ജെ ഡി സംസ്ഥാന വൈ: പ്രസിഡൻ്‌റും വടകര മുൻ എം എൽ എ യും ആയിരുന്ന അഡ്വ: എം കെ പ്രേംനാഥി ൻ്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ വടകരയിൽ 251 അംഗ സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു. 

യോഗത്തിൽ ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. 

ആർ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

പാർട്ടി സംസ്ഥാന ഭാരവാഹികളായ സലിം മടവൂർ, എൻ കെ വത്സൻ, പി കിഷൻചന്ദ്, കെ ലോഹ്യ, എടയത്ത് ശ്രീധരൻ, ഭാസ്കരൻ കൊയക്കല്ലൂർ, ജെ എൻ പ്രേം ഭാസിൽ, പി പി രാജൻ, സി പി രാജൻ,ഇ കെ സജിത്ത്‌കുമാർ, എ ടി ശ്രീധരൻ, വി കെ സന്തോഷ്‌കുമാർ, പി കിരൺജിത്ത്, അഡ്വ. രവീന്ദ്രനാഥ്,പി എം നാന്നു, ഗണേഷൻ കാക്കൂർ, നിഷാദ് പൊന്നംക്കണ്ടി, നാരായണ കിടാവ്, എം കെ സതി, പ്രഭിഷ് ആദിയൂർ, വത്സൻ എടക്കോടൻ, എന്നിവർ സംസാരിച്ചു സ്വാഗതസംഘം ഭാരവാഹികളായി എം കെ ഭാസ്കരൻ (ചെയർമാൻ) പി പി രാജൻ (ജനറൽ കൺവീനർ) സി വിനോദൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229960/welcome-committee-formed-adv-mkpremnath-commemoration-on-29th-september)