---
title: "വി.പി ദാമോദരന്‍ മാസ്റ്റര്‍ നിര്യാതനായി"
english_title: "obit v p domadharan master obit "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23007/obit-v-p-domadharan-master-obit"
published_at: "2022-01-27T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2d0234621e_damodhran master .jpg"
keywords: []
---

# വി.പി ദാമോദരന്‍ മാസ്റ്റര്‍ നിര്യാതനായി

> **Lead Summary:** ഒഞ്ചിയം: വെള്ളികുളങ്ങര പരേതരായ കരിയാടന്‍ ചാത്തു ചെട്ടിയാരുടേയും വി.പി.ചീരു അമ്മയുടേയും മകന്‍ വി.പി.ദാമോദരന്‍ മാസ്റ്റര്‍ നിര്യാതനായി.

## Article Content

ഒഞ്ചിയം: വെള്ളികുളങ്ങര പരേതരായ കരിയാടന്‍ ചാത്തു ചെട്ടിയാരുടേയും വി.പി.ചീരു അമ്മയുടേയും മകന്‍ വി.പി.ദാമോദരന്‍ മാസ്റ്റര്‍ നിര്യാതനായി.

വള്ളിക്കാട് വരിശക്കുനി മാപ്പിള എല്‍ .പി .സ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസസ്സ് ഒഞ്ചിയം മണ്ഡലം ട്രഷറര്‍, വെള്ളികുളങ്ങര ശിവക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ലബ്ബ് സിക്രട്ടറി, ട്രഷറര്‍ പത്മശാലിയ സംസ്ഥാന കമ്മിറ്റി അംഗം, വെള്ളികുളങ്ങര നോര്‍ത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ഇ. ജാനകി (റിട്ട. അദ്ധ്യാപിക, ഓര്‍ക്കാട്ടേരി നോര്‍ത്ത് യു .പി.സ്‌കൂള്‍. മക്കള്‍: വി.പി.രജീഷ് (ഓര്‍ക്കാട്ടേരി KKMGHSS അദ്ധ്യാപകന്‍) റോജ (ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി.സ്‌കൂള്‍ അദ്ധ്യാപിക) രാകേഷ് (AKMHSS ,കോട്ടൂര്‍ അദ്ധ്യാപകന്‍) മരുമക്കള്‍: ഷൈജ (ചേളന്നൂര്‍) സുനില്‍ കുമാര്‍ (പഞ്ചാബ് നാഷനല്‍ ബേങ്ക്, പയ്യോളി ) ശ്രീഷ്മ (ബാലുശ്ശേരി) സഹോദരങ്ങള്‍: വി.പി.സദാനന്ദന്‍ (റിട്ട. ഡെപ്യൂട്ടി റജിസ്ട്രാര്‍ ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23007/obit-v-p-domadharan-master-obit)