---
title: "#commemorationcommittee | അന്തരിച്ച സാഹിത്യകാരൻ എം സുധാകരൻ്റെ പുസ്തക പ്രകാശനം; അനുസ്മരണ സമിതി രൂപീകരിച്ചു."
english_title: "#MSudhakaran #Book #Release #commemoration #committee #was #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230072/msudhakaran-book-release-commemoration-committee-was-formed"
published_at: "2024-08-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5fbe7a432e_comomeration.jpg"
keywords: []
---

# #commemorationcommittee | അന്തരിച്ച സാഹിത്യകാരൻ എം സുധാകരൻ്റെ പുസ്തക പ്രകാശനം; അനുസ്മരണ സമിതി രൂപീകരിച്ചു.

> **Lead Summary:** **വടകര :**മലയാള കഥാസാഹിത്യത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള, അന്തരിച്ച പ്രശസ്ത കഥാകൃത്തും, നോവലിസ്റ്റുമായ എം സുധാകരൻ്റെ തെരഞ്ഞെടുത്ത കഥകളടങ്ങിയ പുസ്തകത്തിൻ്റെ പ്രകാശനം 2024 ആഗസ്റ്റ് 28 ന് വടകര ടൗൺ ഹാളിൽ വച്ചു നടക്കുകയാണ്.

## Article Content

**വടകര :**മലയാള കഥാസാഹിത്യത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള, അന്തരിച്ച പ്രശസ്ത കഥാകൃത്തും, നോവലിസ്റ്റുമായ എം സുധാകരൻ്റെ തെരഞ്ഞെടുത്ത കഥകളടങ്ങിയ പുസ്തകത്തിൻ്റെ പ്രകാശനം 2024 ആഗസ്റ്റ് 28 ന് വടകര ടൗൺ ഹാളിൽ വച്ചു നടക്കുകയാണ്.

അതിൻ്റെ ഭാഗമായി വടകര കചിക ആർട്ട് ഗ്യാലറിയിൽ ചേർന്ന അനുസ്മരണ സമിതി രൂപീകരണ യോഗത്തിൽ കവി ശിവദാസ് പുറമേരിയെ കൺവീനറായും, ടി.രാധാകൃഷ്ണനെ ചെയർമാനായും തെരഞ്ഞെടുത്തു.

പുസ്തക പ്രകാശനത്തിൻ്റെ പോസ്റ്റർ ടി.രാധാകൃഷ്ണൻ ചിത്രകാരൻ സീറോ ബാബുവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ പ്രവീൺചന്ദ്രൻ മൂടാടി, കവി ശിവദാസ് പുറമേരി, ആർട്ടിസ്റ്റ് രമേശ് രഞജനം, ടി.രാധാകൃഷ്ണൻ , സീറോ ബാബു, അജയൻ പുത്തൂർ,പി.എം സലീം, വി ശശീന്ദ്രൻ, ബാബു ഒ, സുരേഷ് ബാബു എൻ, ആനന്ദ് പി, ഹമീദ് പൈങ്ങോട്ടായി, സുലിൻ, തുടങ്ങിയവർ സംസാരിച്ചു.

22 ന് രാത്രി 7 മണിക്ക് ഓൺലൈനായി നടക്കുന്ന കവർ പ്രകാശന ചടങ്ങിൽ എല്ലാവരോടും പങ്കെടുക്കണമെന്ന് അനുസ്മരണ സമിതി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230072/msudhakaran-book-release-commemoration-committee-was-formed)