---
title: "#karunyayathra | വടകരയിലും ബസ്സുകളുടെ 'കാരുണ്യ യാത്ര'"
english_title: "#karunya #yathra #buses #Vadakara #too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230263/karunya-yathra-buses-vadakara-too"
published_at: "2024-08-22T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c701a6cfc5b_karunya_yathra.jpg"
keywords: []
---

# #karunyayathra | വടകരയിലും ബസ്സുകളുടെ 'കാരുണ്യ യാത്ര'

> **Lead Summary:** > **വടകര:**ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലേയും , വിലങ്ങാടിലെയും ജനങ്ങൾക്ക് കൈത്താങ്ങാവാൻ വടകര താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്ത മോട്ടോർ തൊഴിലാളി യൂനിയനുകളും ചേർന്ന് "കാരുണ്യ യാത്ര "നടത്തി.

## Article Content

> **വടകര:**ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലേയും , വിലങ്ങാടിലെയും ജനങ്ങൾക്ക് കൈത്താങ്ങാവാൻ വടകര താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്ത മോട്ടോർ തൊഴിലാളി യൂനിയനുകളും ചേർന്ന് "കാരുണ്യ യാത്ര "നടത്തി.

പരിപാടി വടകര ആർ.ടി.ഒ എ .സഹദേവൻ ഫ്ലാഗ് ഓഫ് ചെയ്തു.

ദുരിതത്തിലകപ്പെട്ടവരെ ചേർത്ത് പിടിച്ചു കൊണ്ട് നടത്തുന്ന കാരുണ്യ യാത്രക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് ആർ.ടി ഒ പറഞ്ഞു.

ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട് സൽവ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എ.പി. ഹരിദാസൻ സംസ്ഥാന കമ്മിറ്റി അംഗം ഉഷസ്സ് ഗോപാലൻ , ട്രേഡ് യൂനിയൻ നേതാക്കളായ അഡ്വ: ഇ. നാരായണൻ നായർ, കെ.വി. രാമചന്ദ്രൻ , വിനോദ് ചെറിയത്ത് , കെ. എൻ. എ. അമീർ , മജീദ് അറക്കിലാട് , മടപ്പള്ളി മോഹനൻ, എൻ.കെ. മോഹനൻ കെ.പ്രകാശൻ,ബസ്സ് ഉടമ സംഘടന ഭാരവാഹികളായ പ്രമോദ് അമൃത , ജിജു കുമാർ എടവലത്ത് , വിജയൻ കൈലാസ് , പി.പി വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230263/karunya-yathra-buses-vadakara-too)