---
title: "#MCFbuildinginauguration | മാലിന്യ രഹിതം; ചോറോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ എംസിഎഫ് കെട്ടിട ഉദ്ഘാടനം "
english_title: "#Inauguration #new #MCF #building #Chorodu #Grama #Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230321/inauguration-new-mcf-building-chorodu-grama-panchayat-new"
published_at: "2024-08-22T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c73fb26747d_mcf_building.jpg"
keywords: []
---

# #MCFbuildinginauguration | മാലിന്യ രഹിതം; ചോറോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ എംസിഎഫ് കെട്ടിട ഉദ്ഘാടനം 

> **Lead Summary:** **ചോറോട്: **ഗ്രാമപഞ്ചായത്തിന്റെ പുതിയ എംസിഎഫ് കെട്ടിട ഉദ്ഘാടനം പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എൽ എസ് ജി ഡി ജില്ല ജോയിന്റ് ഡയറക്ടർ ടി. ജെ അരുൺ നിർവഹിച്ചു.

## Article Content

**ചോറോട്: **ഗ്രാമപഞ്ചായത്തിന്റെ പുതിയ എംസിഎഫ് കെട്ടിട ഉദ്ഘാടനം പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എൽ എസ് ജി ഡി ജില്ല ജോയിന്റ് ഡയറക്ടർ ടി. ജെ അരുൺ നിർവഹിച്ചു.

സ്ഥിരം സമിതി അംഗം സി നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം എൻ എം വിമല,ജില്ല ശുചിത്വ മിഷൻ കോഡിനേറ്റർ ഗൗതമൻ എം കെ എ എസ്, സ്ഥിരം സമിതി അംഗങ്ങളായ കെ മധുസൂദനൻ, ശ്യാമള പൂവേരി എന്നിവർ ആശംസകൾ അർപ്പിച്ചു.

അസി. എഞ്ചിനീയർ ഷീന സി എം, പഞ്ചായത്ത്‌ സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ച ചടങ്ങിൽ എ പി വിജയൻ, രാജേഷ് ചോറോട്, ആർ സത്യൻ,എം സി കരീം, ശ്രീജേഷ് നാഗപ്പള്ളി, രാജീവൻ ആശാരിമീത്തൽ, വിശ്വനാഥൻ കെ, രാഘവൻ ഒ, അനിത കെ, വിനീത വി ഇ ഒ, എന്നിവർ സംസാരിച്ചു.

എച്ച് ഐ ലിൻഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഹരിതസേന സെക്രട്ടറി റീജ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230321/inauguration-new-mcf-building-chorodu-grama-panchayat-new)