---
title: "#housewife | കളഞ്ഞു കിട്ടിയ രേഖകളും പണവും ഉടമയെ ഏല്പിച്ച് വീട്ടമ്മ"
english_title: "#housewife #handed #over #stolen #documents #money #to #the #owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230380/housewife-handed-over-stolen-documents-money-to-the-owner"
published_at: "2024-08-22T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c76dcc8f3f5_housewife.jpg"
keywords: []
---

# #housewife | കളഞ്ഞു കിട്ടിയ രേഖകളും പണവും ഉടമയെ ഏല്പിച്ച് വീട്ടമ്മ

> **Lead Summary:** **വടകര: **വടകര ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി ഗായത്രി അശോകൻ മാതൃകയായി.

## Article Content

**വടകര: **വടകര ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി ഗായത്രി അശോകൻ മാതൃകയായി.

വടകര നാരായണ നഗരം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നടക്കുന്ന യോഗ പരിശീലന കേന്ദ്രത്തിലേക്ക് കാലത്ത് ഓർക്കാട്ടേരിയിൽ നിന്നും വരുന്ന വഴിക്ക്‌ കളഞ്ഞു കിട്ടിയ രേഖകളും പണവും അടങ്ങിയ പേഴ്സ് യോഗ പരിശീലകനായ പടന്നയിൽ അരവിന്ദനെ ഏല്പിക്കുകയും അദ്ദേഹം പേഴ്സിൽ ഉള്ള വാഹനത്തിന്റെ രേഖയിൽ നിന്ന് വാഹന നമ്പർ വടകര ആർടിഒ ഓഫീസ് മുഖേന അന്വേഷിച്ച് യഥാർത്ഥ ഉടമസ്ഥന്റെ ഫോൺ നമ്പർ സംഘടിപ്പിക്കുകയും തുടർന്ന് അവരെ വിളിച്ചു വരുത്തി പേഴ്സ് തിരിച്ചേൽപ്പിക്കുകയും ചെയ്തു .

ആധാർ കാർഡ്,എടിഎം കാർഡ്,ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ പേപ്പറുകൾ, 7500 രൂപ എന്നിവ പേഴ്സിൽ ഉണ്ടായിരുന്നു.

ഓർക്കാട്ടേരിയിലെ വ്യാപാരിയായ അശോകന്റെ ഭാര്യയാണ് ഗായത്രി. സൂര്യ യോഗ സെന്റർ അംഗങ്ങൾ ഗായത്രിയെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230380/housewife-handed-over-stolen-documents-money-to-the-owner)