---
title: "ബാഡ്മിന്റണ്‍ ചാമ്പ്യന് കടമേരി എം.യു.പി. സ്‌കൂളില്‍ സ്വീകരണം നല്‍കി "
english_title: " Badminton champion Kadameri MUP Reception was given at the school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23045/badminton-champion-kadameri-mup-reception-was-given-at-the-school"
published_at: "2022-01-28T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f374a1074b4_midhun .jpg"
keywords: []
---

# ബാഡ്മിന്റണ്‍ ചാമ്പ്യന് കടമേരി എം.യു.പി. സ്‌കൂളില്‍ സ്വീകരണം നല്‍കി 

> **Lead Summary:** ആയഞ്ചേരി : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ മത്സരത്തില്‍ സംസ്ഥാനചാമ്പ്യനായ കടമേരി എം.യു.പി. സ്‌കൂളിലെ എന്‍. മിഥുനിനെ ആദരിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാനമത്സരത്തിലാണ് മിഥുന്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.

## Article Content

ആയഞ്ചേരി : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ മത്സരത്തില്‍ സംസ്ഥാനചാമ്പ്യനായ കടമേരി എം.യു.പി. സ്‌കൂളിലെ എന്‍. മിഥുനിനെ ആദരിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാനമത്സരത്തിലാണ് മിഥുന്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.

കടമേരി എം.യു.പി. സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ നല്‍കിയ അനുമോദനത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ചു. ടി.കെ. ഹാരിസ്, എ.കെ. സുബൈര്‍, എന്‍. നജീബ്, കെ. അയ്യൂബ്, സി.എച്ച്. സായിസ്, ജലീല്‍ ചോയിമഠം, കെ.കെ. സജിനാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23045/badminton-champion-kadameri-mup-reception-was-given-at-the-school)