---
title: "#srikrishnajayantiSobhayatra | അണിഞ്ഞൊരുങ്ങാൻ തയ്യാർ; വടകരയിൽ ഇത്തവണ ആർഭാടങ്ങളില്ലാതെ ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകൾ"
english_title: "#vadakara #srikrishnajayanti #Sobhayatras #without #much #fanfare"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230464/vadakara-srikrishnajayanti-sobhayatras-without-much-fanfare"
published_at: "2024-08-23T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8270b7673f_SRIKRISHNA_JAYANTHY.jpg"
keywords: []
---

# #srikrishnajayantiSobhayatra | അണിഞ്ഞൊരുങ്ങാൻ തയ്യാർ; വടകരയിൽ ഇത്തവണ ആർഭാടങ്ങളില്ലാതെ ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകൾ

> **Lead Summary:** **വടകര: **വടകരയിൽ ഇത്തവണ ആർഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായി ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **വടകരയിൽ ഇത്തവണ ആർഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായി ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആർഭാടങ്ങൾ ഒഴിവാക്കുന്നത്.

ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച സംഘടിപ്പിക്കുന്ന ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ വൈകിട്ട് നാല് മണിക്ക് വടകര ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിക്കും.

ടൗൺഹാളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷൻ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കൽ ക്ഷേത്ര പരിസരത്ത് സമാപിക്കും.

വത്സലൻ കുനിയിൽ പതാക കൈമാറും.

സി.കെ ബാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്യും.

വടകര നഗരത്തിൽ ഇത്തരത്തിൽ 14 ശോഭായാത്രകളാണ് സംഗമിക്കുക. പരിപാടിയുടെ ഭാഗമായി ഗോപൂജ, ഉറിയടി, കലാ വൈഞ്ജാനിക മത്സരങ്ങൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും.

പുതുപ്പണത്തെ എട്ട് ശോഭായാത്രകൾ കോട്ടക്കടവിൽ സംഗമിച്ച് പുതുപ്പണം ഭജനമഠത്തിൽ സമാപിക്കും.

മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം അധ്യക്ഷൻ വത്സലൻ കുനിയിൽ, ബാലഗോകുലം ജില്ലാസമിതി അധ്യക്ഷ ബിന്ദു സുരേഷ്, വി.പി. ജിനചന്ദ്രൻ, പി.എം. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230464/vadakara-srikrishnajayanti-sobhayatras-without-much-fanfare)