---
title: " #angavanwadiinauguration | നാടൊന്നിച്ചു; ചോറോട് കുരിക്കിലാട് പുതിയ അംഗൻവാടി പ്രവർത്തന സജ്ജം"
english_title: "#inaugurated #new #angavanwadi #chorode #kurikkilad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230583/inaugurated-new-angavanwadi-chorode-kurikkilad"
published_at: "2024-08-23T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8724f0cb81_anganvadi.jpg"
keywords: []
---

#  #angavanwadiinauguration | നാടൊന്നിച്ചു; ചോറോട് കുരിക്കിലാട് പുതിയ അംഗൻവാടി പ്രവർത്തന സജ്ജം

> **Lead Summary:** **ചോറോട്: **ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലെ 66-ാംനമ്പർ അംഗൻവാടി കുരിക്കിലാട് - മലോൽ മുക്ക് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചോറോട്: **ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലെ 66-ാംനമ്പർ അംഗൻവാടി കുരിക്കിലാട് - മലോൽ മുക്ക് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ശ്രീകൃഷ്‌ണൻ വടക്കെ ചെട്ടാം കണ്ടി മീത്തൽ, ബാലൻ മലയിൽ, യൂസുഫ് ഹാജി വലിയ പുതിയോട്ടിൽ എന്നിവരെ ആദരിച്ചു.

ഗീത മോഹൻ (ബ്ലോക്ക് മെംമ്പർ), ഷിനിത ചെറുവത്ത് (വാർഡ് മെമ്പർ), സീന (ഐസി ഡി എസ്സ്. സൂപ്പർ വൈസർ), കെ.എം വാസു, കെ.എം നാരായണൻ, കെ.പി ചന്ദ്രൻ, എൻ.കെ പ്രകാശൻ, സി.എം ഷാജി, എൻ.കെ അജിത്ത്, സി.എം മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ വി.എം മോഹനൻ സ്വാഗതവും ജയശ്രീ (വർക്കർ) നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230583/inaugurated-new-angavanwadi-chorode-kurikkilad)