---
title: "#Prizedistribution | സമ്മാനദാനം; സ്വാത്രന്ത്ര്യ സമരചരിത്ര ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി"
english_title: "#Prizes #distributed #winners #of #the #Independence #Day #quiz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230616/prizes-distributed-winners-of-the-independence-day-quiz-new"
published_at: "2024-08-23T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8982c34fb8_prize.jpg"
keywords: []
---

# #Prizedistribution | സമ്മാനദാനം; സ്വാത്രന്ത്ര്യ സമരചരിത്ര ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

> **Lead Summary:** **വടകര:**ഗ്രാമീണ വേദി പതിയാരക്കര സംഘടിപ്പിച്ച സ്വാത്രന്ത്ര്യ സമരചരിത്ര ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ചിത്രകാരൻ പി.ഹരീന്ദ്രനാഥ് നിർവഹിച്ചു.

## Article Content

**വടകര:**ഗ്രാമീണ വേദി പതിയാരക്കര സംഘടിപ്പിച്ച സ്വാത്രന്ത്ര്യ സമരചരിത്ര ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ചിത്രകാരൻ പി.ഹരീന്ദ്രനാഥ് നിർവഹിച്ചു.

വടകര ഇൻസ്പെയറിൽ നടന്ന ചടങ്ങിൽ വിജേഷ് നീലാഞ്ജനം അധ്യക്ഷനായി.

നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ഓൺ ലൈൻ ക്വിസ് മത്സരത്തിൽ സ്വാതിക് കൃഷ്ണ. എൻ, ദൃശ്യസുഘു, സ്നേഹ. എസ്, ജീപ എം.പി എന്നിവരാണ് വിജയികളായത്. സി.പി. മുരളീധരൻ, സിദ്ധിഖ് വടകര, എം. പത്മലോചനൻ, വി.എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഷജിൽ കെ.പി സ്വാഗതവും നിജിൽ കുമാർ കെ എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230616/prizes-distributed-winners-of-the-independence-day-quiz-new)