---
title: "#commemoration | അനുസ്മരണം; സി പി ഐ നേതാവ് എം കൃഷ്ണൻ ചരമവാർഷികം ആചരിച്ചു"
english_title: "#commemoration #CPI #leader #MKrishnan #death #anniversary "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230719/commemoration-cpi-leader-mkrishnan-death-anniversary"
published_at: "2024-08-24T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c96c35a8f0d_commomeration.jpg"
keywords: []
---

# #commemoration | അനുസ്മരണം; സി പി ഐ നേതാവ് എം കൃഷ്ണൻ ചരമവാർഷികം ആചരിച്ചു

> **Lead Summary:** വില്ല്യാപ്പള്ളി: പ്രമുഖ സി പി ഐ നേതാവും വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന എം കൃഷ്ണൻ്റെ പതിനാറാം ചരമവാർഷികം ആചരിച്ചു.

## Article Content

വില്ല്യാപ്പള്ളി: പ്രമുഖ സി പി ഐ നേതാവും വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന എം കൃഷ്ണൻ്റെ പതിനാറാം ചരമവാർഷികം ആചരിച്ചു.

പാർട്ടി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

കെ എം സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, എൻ എം വിമല , സി രാമകൃഷ്ണൻ, ടി പി റഷീദ്, വി ബാലൻ, സിബാബു എന്നിവർ സംസാരിച്ചു.

ലോക്കൽ സെക്രട്ടേറി കേളോത്ത് സുനിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230719/commemoration-cpi-leader-mkrishnan-death-anniversary)