#KPKunhammadkutty | ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കരുത്; മുഖ്യമന്ത്രിക്ക് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ കത്ത് നല്‍കി

 #KPKunhammadkutty | ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കരുത്; മുഖ്യമന്ത്രിക്ക് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ കത്ത് നല്‍കി
Aug 24, 2024 02:02 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com)വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.കുഞ്ഞമ്മകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്റെ അതിപ്രധാനമായ ഓഫീസാണ് വടകര റെയിൽവെ സ്റ്റേഷനു മുൻഭാഗത്ത് പ്രവർത്തിച്ചുവരുന്ന ആർഎംഎസ് ഓഫീസ്.

24 മണിക്കൂറും എല്ലാ തപാൽ ഉരുപ്പടികളും ബുക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. കോടതികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള നിരവധി കത്തുകൾ അയക്കാൻ ആർഎംഎസിനെ ആശ്രയിച്ചു വരുന്നുണ്ട്.

ഇത്തരത്തിൽ വടകര ആർഎംഎസ് ഓഫീസ് കെട്ടിടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

എന്നാൽ പാലക്കാട് റെയിൽവേ ഡിവിഷണൽ എഞ്ചിനീയറുടെ കത്ത് പ്രകാരം ഈ ഓഫീസ് കെട്ടിടം പെട്ടെന്ന് ഒഴിയണമെന്നാണ് നിർദേശം.

ഈ ഓഫീസിന്റെ പ്രാധാന്യം പരിഗണിച്ചു റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുതിയ കെട്ടിടം ലഭ്യമാകുന്നത് വരെ നിലവിലെ കെട്ടിടത്തിൽ ആർഎംഎസ് ഓഫീസ് തുടരാൻ റെയിൽവേയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അഭ്യർഥിച്ചു.

#do #not #vacate #rms #office #KPKuhjammadkutty #MLA #gave #letter #Chief #Minister

Next TV

Related Stories
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

Jun 8, 2025 10:36 AM

നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

രിസ്ഥിതി ദിനാചരണത്തിൽ ശലഭോദ്യാനം നിർമ്മിച്ച്...

Read More >>
സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

Jun 8, 2025 07:13 AM

സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

വടകര നഗരസഭയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പദ്ധതിക്ക്...

Read More >>
Top Stories










News Roundup