---
title: "#medicalcamp | മേമുണ്ട ഹയർ സെക്കൻ്ററി സ്‌കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#one #day #medical #camp  #organized  #Maymunda #Higher #Secondary #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230983/one-day-medical-camp-organized-maymunda-higher-secondary-school"
published_at: "2024-08-25T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cacf25377fc_WhatsApp_Image_2024-08-25_at_11.58.24_AM.jpeg"
keywords: []
---

# #medicalcamp | മേമുണ്ട ഹയർ സെക്കൻ്ററി സ്‌കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ** വടകര: [**മേമുണ്ട ഹയർ സെക്കൻ്റെറി സ്‌കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത്ത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പി.വി.എസ് സൺറൈസ് ഹോസ്‌പിറ്റൽ കോഴിക്കോടിൻ്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

** വടകര: [**മേമുണ്ട ഹയർ സെക്കൻ്റെറി സ്‌കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത്ത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പി.വി.എസ് സൺറൈസ് ഹോസ്‌പിറ്റൽ കോഴിക്കോടിൻ്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രിൻസിപ്പാൾ ബി ബീനയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സിമി ഉദ്ഘാടനം ചെയ്തു.

ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന. ബി പി, പ്രമേഹം തുടങ്ങിയ പരിശോധനകൾക്ക് പുറമെ ഫൈബ്രോസ്‌കാൻ, ഇ സി ജി തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ തികച്ചും സൗജന്യമായി ലഭ്യമാക്കി.

രണ്ടു ഡോക്ട‌ർമാർ ഉൾപ്പെടെ ഇരുപതോളം ആരോഗ്യപ്രവർത്തകർ ക്യാമ്പിലുണ്ടായിരുന്നു.നൂറിലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്കെത്തി.

 രസ്‌മി, പ്രോഗ്രാം ഓഫീസർ ടി കെ ജൂലി, എൻ എസ് എസ് ലീഡർ ശ്രീലക്ഷ്‌മി സന്തോഷ്, വോളൻ്റീർ ഡയന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230983/one-day-medical-camp-organized-maymunda-higher-secondary-school)