---
title: " #KSSPUAyancheryUnit  |  കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കെ.എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ്"
english_title: "#hand #KS #transferred #amount  #relieffund #KSSPU #Ayanchery #Unit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231069/hand-ks-transferred-amount-relieffund-ksspu-ayanchery-unit"
published_at: "2024-08-25T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb1203afd3d_WhatsApp_Image_2024-08-25_at_4.35.59_PM.jpeg"
keywords: []
---

#  #KSSPUAyancheryUnit  |  കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കെ.എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ്

> **Lead Summary:** **ആയഞ്ചേരി : [**വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ് സമാഹരിച്ച 103050 രൂപ കുറ്റ്യാടി എം.എൽ എ. കെ.പി. ക്കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് യൂണിയൻ ഭാരവാഹികൾ കൈ മാറി.

## Article Content

**ആയഞ്ചേരി : [**വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ് സമാഹരിച്ച 103050 രൂപ കുറ്റ്യാടി എം.എൽ എ. കെ.പി. ക്കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് യൂണിയൻ ഭാരവാഹികൾ കൈ മാറി.

ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ടി. എൻ വിനോദൻ, വി.കെ. ഹമീദ്, സഹദേവൻ, കെ. സജീവൻ, ടി. കൃഷ്ണൻ, കമലാക്ഷി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി ഒ.എം. സാറ സ്വാഗതവും, ജോ: സെക്രട്ടറി സി.ഇ. ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231069/hand-ks-transferred-amount-relieffund-ksspu-ayanchery-unit)