---
title: "#artgatheringVadakara l ദുരന്തമേഖലയ്ക്കൊരു കൈത്താങ്ങ് കലാസംഗമത്തിന് വടകരയിൽ സ്വാഗതസംഘമായി "
english_title: "#helping #hand  #disaster #area  #welcomed  #art #gathering  #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231159/helping-hand-disaster-area-welcomed-art-gathering-vadakara"
published_at: "2024-08-26T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbef469038c_Untitled-1_copy.jpg"
keywords: []
---

# #artgatheringVadakara l ദുരന്തമേഖലയ്ക്കൊരു കൈത്താങ്ങ് കലാസംഗമത്തിന് വടകരയിൽ സ്വാഗതസംഘമായി 

> **Lead Summary:** ** വടകര: **[വയനാട്, വിലങ്ങാട് പുനരധിവാസം എന്ന മഹത്തായ ഉദ്യമത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ വടകര പുതിയ ബസ്റ്റാൻ്റിൽ കലാകാരൻമാർ ഒത്തുചേരുന്നു.

## Article Content

** വടകര: **[വയനാട്, വിലങ്ങാട് പുനരധിവാസം എന്ന മഹത്തായ ഉദ്യമത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ വടകര പുതിയ ബസ്റ്റാൻ്റിൽ കലാകാരൻമാർ ഒത്തുചേരുന്നു.

> 'ദുരന്ത മേഖലയ്ക്കൊരു കൈത്താങ്ങ് " എന്ന പരിപാടിയിൽ പാട്ട്/വര/മാജിക്/നൃത്തം/നാടകം എന്നിങ്ങനെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൈകോർത്ത് വടകരയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും, വ്യക്തികളും ദുരിതാശ്വാസ നിധിയിലേക്ക് അവരവരുടെ സംഭാവനകൾ കൈമാറുന്നു.

രക്ഷാധികാരികളായി വടകര എം.പി. ഷാഫി പറമ്പിൽ, എം എൽ, എ മാരായ കെ.കെ രമ,ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി, നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു, , പി ഹരീന്ദ്രനാഥ്, വി.ടി മുരളി, പ്രേംകുമാർ വടകര, ഇ വി വത്സൻ എന്നിവരേയും ടി വി എ ജലീൽ ചെയർമാനായും മണലിൽ മോഹനൻ ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.

പി.കെ സതീശൻ, ആസിഫ് കുന്നത്ത്, വേണു കക്കട്ടിൽ, പി കെ കൃഷ്ണദാസ്, വത്സലൻ കുനിയിൽ, സനിൽ എം , ആശിർ വടകര, ഇ വി വത്സൻ, ഓസ്ക്കാർ മനോജ്, പ്രതാപ് മൊണാലിസ, ഒ വി സന്ദീപ്, കെ കെ ശ്രീജിത്ത്,സനീഷ് വടകര എന്നിവർ സംസാരിച്ചു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാംലാൽ ഷമ്മി സ്വാഗതവും ടി.വി. എ ജലീൽ നന്ദിയും പറഞ്ഞു. [

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231159/helping-hand-disaster-area-welcomed-art-gathering-vadakara)