---
title: "#rescue |  കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; വിദ്യാർത്ഥിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "#hand #stuck #inside #handrails #fire #brigade #rescued  #student"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231559/hand-stuck-inside-handrails-fire-brigade-rescued-student"
published_at: "2024-08-27T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdde1f5341d_Untitled-1_copy.jpg"
keywords: []
---

# #rescue |  കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; വിദ്യാർത്ഥിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** **വടകര[ : **വടകര താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ സ്കൂൾ വിദ്യാർത്ഥിനിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

**വടകര[ : **വടകര താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ സ്കൂൾ വിദ്യാർത്ഥിനിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വൈകുന്നേരം നാലുമണിയോടുകൂടി സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ മഹ്‌വ സുനത്തിൽ മുഹമ്മദ് സാഹിറിന്റെ മകൾ നൗല എന്ന രണ്ടാം ക്ലാസ്സ് വിദ്യാർഥിയുടെ വലതു കൈ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കുടുങ്ങിയത്.

അധ്യാപകർ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്ലാബ് വിടർത്തി മാറ്റിയാണ് അഗ്നിരക്ഷാസേന സ്ലാബ് കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്തെടുത്തത്.

സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസ് ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ അർജുൻ സി കെ , സിബിഷാൽ പി ടി, അനിത് കുമാർ ,അനുരാഗ് പി പി, എൻ സത്യൻ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231559/hand-stuck-inside-handrails-fire-brigade-rescued-student)