---
title: "#HaritaKarmaSena |  കേരള ഖരമാലിന്യ പരിപാലന പദ്ധതി; ഹരിത കർമ്മ സേനയ്ക്ക് സാധനങ്ങൾ കൈമാറി "
english_title: " #Kerala #Solid #Waste #Management #Project  #Goods #handed #over  #HaritaKarmaSena"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231567/kerala-solid-waste-management-project-goods-handed-over-haritakarmasena"
published_at: "2024-08-27T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cde6a9d6be1_Untitled-1_copy.jpg"
keywords: []
---

# #HaritaKarmaSena |  കേരള ഖരമാലിന്യ പരിപാലന പദ്ധതി; ഹരിത കർമ്മ സേനയ്ക്ക് സാധനങ്ങൾ കൈമാറി 

> **Lead Summary:** **വടകര :[ **കേരള ഖരമാലിന്യ പരിപാലന പദ്ധതി കെ.എസ്.ഡബ്ല്യൂ.എം.പി പ്രകാരം ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും, എം.സി.എഫിലേക്ക് മറ്റു ഉപകരണങ്ങളും ലഭ്യമാക്കിയതിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ. പി ബിന്ദു നിർവഹിച്ചു.

## Article Content

**വടകര :[ **കേരള ഖരമാലിന്യ പരിപാലന പദ്ധതി കെ.എസ്.ഡബ്ല്യൂ.എം.പി പ്രകാരം ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും, എം.സി.എഫിലേക്ക് മറ്റു ഉപകരണങ്ങളും ലഭ്യമാക്കിയതിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ. പി ബിന്ദു നിർവഹിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത എ.പി സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സി.ഡി.എസ് ചെയർപേഴ്സൺ, കൗൺസിലർമാര്‍, ഹരിത കർമ്മ സേന സെക്രടറി എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ആരോഗ്യ വിഭാഗം മേധാവി രമേശന്‍ കെ. പി നന്ദി പറഞ്ഞു. എച്ച്.ഐ ശശി എന്‍. ആര്‍ , ജെ.എച്ച്.ഐ വിഗിഷ ഗോപാലന്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, കെ.എസ്.ഡബ്ല്യൂ.എം.പി എഞ്ചിനീയർ ശ്രീ ലിവിന്‍ പ്രമോദ്, ഹരിത കർമ്മ സേന അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231567/kerala-solid-waste-management-project-goods-handed-over-haritakarmasena)