---
title: "#Death | വടകരയിൽ തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു "
english_title: "#coconut #worker #died #after #falling #from  #coconut #tree #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231611/coconut-worker-died-after-falling-from-coconut-tree-vadakara"
published_at: "2024-08-27T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce149e731ea_WhatsApp_Image_2024-08-27_at_11.22.54_PM.jpeg"
keywords: []
---

# #Death | വടകരയിൽ തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു 

> **Lead Summary:** **വടകര :[**തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.

## Article Content

**വടകര :[**തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.

മേമുണ്ട കൊയോത്ത് മീത്തൽ ഭാസ്‌കരനാണ് (62) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8.30ന് മേമുണ്ട ടൗണിന് സമീപത്തെ വീട്ടുപറമ്പിലാണ് സംഭവം.

തേങ്ങയിട്ടശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം. വടകര ഗവ. ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ഭാര്യ: ചന്ദ്രി (ബഡ്‌സ് സ്‌കൂൾ വില്യാപ്പള്ളി).

മക്കൾ: അഖിൽ, അരുൺ, അഞ്ജു.

മരുമക്കൾ: മിഥുൻ, അഞ്ജന.

സഹോദരങ്ങൾ: നാണു, രാജൻ, നാരായണി, ജാനു, ശാന്ത, കമല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231611/coconut-worker-died-after-falling-from-coconut-tree-vadakara)