---
title: " #MGCAScholarship | പഠനമികവ്:  എം. ജി. സി. എ. സ്കോകോളർഷിപ്പുകൾ വിതരണം ചെയ്തു"
english_title: "#Merit #MGCA #Scholarships #awarded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232081/merit-mgca-scholarships-awarded"
published_at: "2024-08-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1651338d98_kala.jpg"
keywords: []
---

#  #MGCAScholarship | പഠനമികവ്:  എം. ജി. സി. എ. സ്കോകോളർഷിപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **വടകര: [**മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മടപ്പള്ളി കോളേജ് ആലുംനി ഫോറം (എം. ജി. സി. എ.) പഠനമികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം പ്രിൻസിപ്പൽ ഇൻ-ചാർജ് ഷിനു പി. എം. ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [**മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മടപ്പള്ളി കോളേജ് ആലുംനി ഫോറം (എം. ജി. സി. എ.) പഠനമികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം പ്രിൻസിപ്പൽ ഇൻ-ചാർജ് ഷിനു പി. എം. ഉദ്ഘാടനം ചെയ്തു.

സാമ്പത്തികപ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഈ പ്രോൽസാഹനം ഗ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 10.000 രൂപ വീതമാണ് ഓരോ വിദ്യർത്ഥിക്കും നൽകുന്നത്.

തുടർച്ചയായ അഞ്ചാംതവണയാണ് സ്കോളർഷിപ്പ് വിതരണം നടക്കുന്നത്. യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് എം. ജി. സി. എ. ചടങ്ങിൽ എം. ജി. സി. എ. പ്രസിഡണ്ട് കിഷൻ കുമാർ അധ്യക്ഷനായി.

ഇസ്മയിൽ പുനത്തിൽ, മുസ്തഫ മുട്ടുങ്ങൽ , രാജൻ കൊളാവിപ്പാലം ,സോമനാഥൻ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ ഡോ. പി. എസ്. ജിനേഷ് സ്വാഗതവും പുഷ്പജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232081/merit-mgca-scholarships-awarded)