---
title: "#HMS | ക്ഷേമനിധി പെൻഷനുകൾക്കും പ്രാധാന്യം നൽകണം -എച്ച്എംഎസ്"
english_title: "#Welfare #fund #pensions #should #also #be #given #importance #HMS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232161/welfare-fund-pensions-should-also-be-given-importance-hms"
published_at: "2024-08-30T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1cb6b134d0_hms.jpg"
keywords: []
---

# #HMS | ക്ഷേമനിധി പെൻഷനുകൾക്കും പ്രാധാന്യം നൽകണം -എച്ച്എംഎസ്

> **Lead Summary:** **വടകര: **സാമൂഹ്യ സുരക്ഷ പെൻഷന് സർക്കാർ നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച്എംഎസ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **സാമൂഹ്യ സുരക്ഷ പെൻഷന് സർക്കാർ നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച്എംഎസ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധിപെൻഷൻ ഉൾപ്പെടെ പല പെൻഷനുകളും 10ഉം 15ഉം മാസമായി മുടങ്ങി കിടക്കുകയാണ്.

ഇതു ക്ഷേമനിധിയിൽ 60 വയസു പൂർത്തിയാക്കി പെൻഷനായ പല തൊഴിലാളികളുടെയും ജീവിതം നരക തുല്യം ആക്കിയിരിക്കുകയാണ്.

വി. പി. നാണു അധ്യക്ഷനായി.

കെ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എ. ടി. ശ്രീധരൻ. ആർ. എം ഗോപാലൻ. പ്രസാദ് വിലങ്ങിൽ. രഞ്ജിത്ത് കാരാട്ട്. പറോൽ ബാബുരാജ്. ടി. പി. അനിൽകുമാർ. കെ ബാലൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232161/welfare-fund-pensions-should-also-be-given-importance-hms)