---
title: "#WelcomeCommitteeOffice | കടത്തനാട് കൈകോർക്കും; വടകരയിൽ നാളെ കലാസംഗമം രാവിലെ 9 മുതൽ "
english_title: "#Kadthanadu #will #join #hands #Art #meeting #tomorrow #at #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232163/kadthanadu-will-join-hands-art-meeting-tomorrow-at-vadakara"
published_at: "2024-08-30T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1d0d4c596f_welcom_commitrte_offuice.jpg"
keywords: []
---

# #WelcomeCommitteeOffice | കടത്തനാട് കൈകോർക്കും; വടകരയിൽ നാളെ കലാസംഗമം രാവിലെ 9 മുതൽ 

> **Lead Summary:** **വടകര:**ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന വയനാട്ടിന്റെയും വിലങ്ങാടിൻറെയും അതിജീവനത്തിനും പുനരധിവാസത്തിനും ആയി വടകരയിലും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാർ ആഗസ്റ്റ് 31ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒത്തുചേരുന്ന കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ പാർക്കിൽ ഇ. വി. വത്സൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:**ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന വയനാട്ടിന്റെയും വിലങ്ങാടിൻറെയും അതിജീവനത്തിനും പുനരധിവാസത്തിനും ആയി വടകരയിലും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാർ ആഗസ്റ്റ് 31ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒത്തുചേരുന്ന കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ പാർക്കിൽ ഇ. വി. വത്സൻ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മുതൽ രാത്രി 9 മണി വരെ നടക്കുന്ന കലാവിരുന്നിൽ സംഗീതം,വര, മാജിക്, സ്കിറ്റുകൾ തുടങ്ങിയവ അരങ്ങേറും.

സംഗീതത്തിന് വടകര മ്യൂസിഷ്യൻ വെൽഫെയർ അസോസിയേഷൻ ഓർക്കസ്ട്രയും തത് സമയം ആളുകളുടെ ചിത്രം വരച്ചു നൽകുന്ന പരിപാടിക്ക് കചിക ആർട്ട് ഗാലറിയും നേതൃത്വം നൽകും.

പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കും ഉണ്ടാകും.

മണലിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി. കെ. സതീശൻ, പ്രേംകുമാർവടകരആസിഫ് കുന്നത് ,പവിത്രൻ ഒതയോത്ത്, പി. പി. രാജൻ,രാജേഷ് ചോറോട്,ശൈലേഷ്.വി. കെ,പ്രതാപ് മോണോലിസ,ഓസ്‌കർ മനോജ്‌, സനീഷ് വടകര,രമേശൻ. കെ ആശംസകൾ നേർന്നു.

ടി.വി. അബ്ദുൽ സലിം സ്വാഗതവും സുരേഷ് പുത്തലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232163/kadthanadu-will-join-hands-art-meeting-tomorrow-at-vadakara)