---
title: "#Kalasangamam | വർണവും ഈണവും; കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി കലാസംഗമത്തിന് തുടക്കം"
english_title: "#Kalasangamam #started #heart #song #Kadathanadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232272/kalasangamam-started-heart-song-kadathanadu"
published_at: "2024-08-31T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2c7bb7058f_kalasangamam.jpg"
keywords: []
---

# #Kalasangamam | വർണവും ഈണവും; കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി കലാസംഗമത്തിന് തുടക്കം

> **Lead Summary:** **വടകര: **വരയും വർണവും ഈണവും ഗാനവുമായി കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി കലാസംഗമത്തിന് തുടക്കം.

## Article Content

**വടകര: **വരയും വർണവും ഈണവും ഗാനവുമായി കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി കലാസംഗമത്തിന് തുടക്കം.

വടകര പുതിയ ബസ് സ്റ്റാൻ്റിൽ ഇന്ന് രാവിലെ 9 ന് തത്സമയം ബാനർ എഴുതിക്കൊണ്ട് കടത്തനാടിൻ്റെ കലാകാരന്മാരായ ബേബി രാജ്, പവിത്രൻ ഒതയോത്ത് എന്നിവർ കലാ സംഗമത്തിന് തുടക്കം കുറിച്ചു .

പ്രശ്സ്ത പിന്നണി ഗായകൻ അജയ് ഗോപാൽ ദുരിതാശ്വാസ നിധി നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ ഇവി വത്സൻ, പ്രേം കുമാർ വടകര , സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് മണലിൽ മോഹനൻ, ടി വി എ ജലീൽ, വേണു കക്കട്ടിൽ എം സനൽ, കെ.കെ ശ്രീജിത്ത്, സനീഷ് വടകര രാംലാൽ ഷമ്മി, പ്രദാപ് മോണാലിസ, നഗരസഭ വൈസ് ചെയർമാർ പി.കെ സതീശൻ , പി.കെ കൃഷ്ണ ദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232272/kalasangamam-started-heart-song-kadathanadu)