---
title: "#Kalasangamam | നെഞ്ചേറ്റി കടത്തനാട്; കലാസംഗമത്തിൽ നാടിൻ്റെ സഹായങ്ങൾ ഒഴുകുന്നു"
english_title: "#country #aid #pouring #arts #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232284/country-aid-pouring-arts-meeting"
published_at: "2024-08-31T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2d5adb0b0e_ARTSMEETING.jpg"
keywords: []
---

# #Kalasangamam | നെഞ്ചേറ്റി കടത്തനാട്; കലാസംഗമത്തിൽ നാടിൻ്റെ സഹായങ്ങൾ ഒഴുകുന്നു

> **Lead Summary:** **വടകര: **വയനാടിനും വിലങ്ങാടിനും കൈതാങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ആരംഭിച്ച കടത്തനാടിൻ്റെ കലാ സംഗമത്തിലേക്ക് സംഭാവനകൾ പ്രവഹിക്കുന്നു.

## Article Content

**വടകര: **വയനാടിനും വിലങ്ങാടിനും കൈതാങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ആരംഭിച്ച കടത്തനാടിൻ്റെ കലാ സംഗമത്തിലേക്ക് സംഭാവനകൾ പ്രവഹിക്കുന്നു.

ഇതിനകം തുക ഒന്നര ലക്ഷം കവിഞ്ഞു. വരയും വർണവും ഈണവും ഗാനവുമായി കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി കലാസംഗമത്തിന് ഇന്ന് രാവിലെ 9 നാണ് തുടക്കം കുറിച്ചത്.

വടകര പുതിയ ബസ് സ്റ്റാൻ്റിൽ തത്സമയം ബാനർ എഴുതിക്കൊണ്ട് കടത്തനാടിൻ്റെ കലാകാരന്മാരായ ബേബി രാജ്, പവിത്രൻ ഒതയോത്ത് എന്നിവർ കലാ സംഗമത്തിന് തുടക്കം കുറിച്ചു .

പ്രശ്സ്ത പിന്നണി ഗായകൻ അജയ് ഗോപാൽ ദുരിതാശ്വാസ നിധി നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ ഇവി വത്സൻ, പ്രേം കുമാർ വടകര , സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് മണലിൽ മോഹനൻ, ടി വി എ ജലീൽ, വേണു കക്കട്ടിൽ എം സനൽ, കെ.കെ ശ്രീജിത്ത്, സനീഷ് വടകര രാംലാൽ ഷമ്മി, പ്രതാപ് മോണാലിസ, നഗരസഭ വൈസ് ചെയർമാർ പി.കെ സതീശൻ , പി.കെ കൃഷ്ണ ദാസ്, ഡോ. സുജിത്ത് , തുടങ്ങിയവർ ആശംസകൾ നേർന്നു.

വിജയൻ കടത്തനാട് മാജിക് ഷോ അവതരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232284/country-aid-pouring-arts-meeting)