---
title: "#suicide | കോരപ്പുഴ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി മരിച്ചു; മരിച്ചത് കോട്ടപ്പള്ളി സ്വദേശി  "
english_title: "#young #man #jumped #into #river #from #Korapuzha #bridge #died #deceased #native #Kottapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232383/young-man-jumped-into-river-from-korapuzha-bridge-died-deceased-native-kottapally-new"
published_at: "2024-08-31T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d33e3b6a439_WhatsApp_Image_2024-08-31_at_9.13.11_PM.jpeg"
keywords: []
---

# #suicide | കോരപ്പുഴ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി മരിച്ചു; മരിച്ചത് കോട്ടപ്പള്ളി സ്വദേശി  

> **Lead Summary:** **വടകര:** വടകര സ്വദേശിയായ യുവാവ് കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചു.

## Article Content

**വടകര:** വടകര സ്വദേശിയായ യുവാവ് കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചു.

വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാൾ കോരപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.

കോരപ്പുഴയ്ക്ക് അടുത്തുള്ള കാപ്പാട് കണ്ണൻകടവിൽ നിന്നും സന്ധ്യയോടെയാണ് മൃതദേഹം ലഭിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.

അച്ഛൻ ഭാസ്‌കരൻ,

അമ്മ രാധ, ഭാര്യ നിഷ,

മകൾ അനാമിക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232383/young-man-jumped-into-river-from-korapuzha-bridge-died-deceased-native-kottapally-new)