ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com)കാർഷിക വികസന കർഷകക്ഷേമ വകുപ്പ്. ചോറോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ-ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷിയിടങ്ങളിലെ മണ്ണ് പരിശോദന നടത്തി.
നാൽപ്പതോളം കൃഷിയിടങ്ങളിൽ നിന്നും മണ്ണ് മുൻകൂട്ടി ശേഖരിച്ചവയാണ് പരിശോധന നടത്തിയത്.
രാമത്ത് കാവിന് സമീപം നടന്ന പരിപാടിപ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്.
എൻ.കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
മൊബിൽ സോയിൽ ടെസ്റ്റിങ്ങ് ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ സ്മിത നന്ദിനി. പി.കെ ക്ലാസ് നടത്തി.
ചോറോട് കൃഷി ഓഫിസർ മുബാറക് ഒ.പി, എൻ.കെ. മോഹനൻ, ഷാനവാസ് എന്നിവർ സംസാരിച്ചു.
ഷാജു. ബി. സ്വാഗതവും പി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
#soil #testing #camp #conducted #Chorodu #East #Gramsree