Sep 2, 2024 05:01 PM

വടകര: (vatakara.truevisionnews.com)കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം വ്യാപകമാക്കാൻ ശ്രമം വേണമെന്ന് കെ.കെ. രമ എം.എൽ.എ. പറഞ്ഞു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വടകര ടൗൺ ഹാളിൽ നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശന -ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് കടന്നുവരുന്ന ഈ കാലത്ത് അവർക്കായി കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

അഞ്ചുദിവസം നീളുന്ന പരിപാടിയുടെ ഉദ്ഘാടനത്തിൽ സെന്‌ട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷ ൻ കേരള ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു.

സി.ബിസി. മേഖലാ ഡയറക്ടർ പാർവതി വി., കണ്ണൂർ ഫീൽഡ്‌പബ്ലിസിറ്റി ഓഫീസർബിജു.കെ. മാത്യു, വയനാട് ഫീൽഡ്‌പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ എം.വി., വടകര ഐ.സി.ഡി.എസ്. പ്രോജക്ട് സി.ഡി.പി.ഒ. രജിഷ കെ.വി., സി.ബി.സി. കണ്ണൂർ ടെക്നിക്കൽ അസിസ്റ്റൻ്റ് കെ.എസ്. ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ലീഗൽ സർവീസസ് അഥോറിറ്റിയുടെ അഡ്വ. സി.കെ. വിനോദൻ ക്ലാസ് എടുത്തു. പോഷകാഹാര പാചക മത്സരവും ക്വിസ് മത്സരവും ഗാന നാടക വിഭാഗം കലാകരന്മാരും ഐ.സി.ഡി.എസ്. പ്രവർത്ത കരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട്, കണ്ണൂർ ഫീൽഡ് ഓഫീസുകൾ സംയുക്തമായി സംയോജിത ശിശു വികസന വകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവധ സർക്കാർ പദ്ധതികൾക്ക് പുറമെ സ്ത്രീകൾക്കായുള്ള നിയമ പരിരക്ഷ, ആരോഗ്യം, ശുചിത്വം, തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ നടക്കും.

നാഷണൽ ആയുഷ് മിഷൻറെ നേതൃത്വ ത്തിൽ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ്, തപാൽ വകുപ്പിൻ്റെ ആധാർ സേവനങ്ങൾ തുടങ്ങിയവയും ഇതോടൊപ്പമുണ്ട്.

കാർഗിൽ വിജയത്തിൻറെ 25-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രപ്രദർശനം ഒരുക്കിയിട്ടുണ്ട്.ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദർശനവും ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചുള്ള പ്രദർശനവുമുണ്ട്.

വിവിധ സർക്കാർ വകുപ്പുകൾ പ്രദർശനത്തിൻറെ ഭാഗമായി സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.

ഐ സി ഡി എസ് വടകര, വടകര അർബൻ, തോടന്നൂർ പ്രോജക്ടു കളുമായി ചേർന്ന് നടക്കുന്ന പ്രദർശന പരിപാടി സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കും. പ്രവേശനം സൗജന്യമാണ്.

#Awareness #should be #spread #about #central #government #schemes #KKRama #MLA

Next TV

Top Stories