---
title: "കളഞ്ഞുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്‍കി കുരിക്കിലാട് സ്വദേശിനി"
english_title: " Two sovereign gold ornaments lost Returned to the owner by a native of Kurikkilad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23301/two-sovereign-gold-ornaments-lost-returned-to-the-owner-by-a-native-of-kurikkilad"
published_at: "2022-01-29T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f513893ab04_faseela vatakara.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്‍കി കുരിക്കിലാട് സ്വദേശിനി

> **Lead Summary:** വടകര: പൊന്നിനേക്കാള്‍ വിലയുണ്ട് ഫസീലയുടെ നല്ല മനസ്സിന്. കളഞ്ഞുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്‍കി യുവതി മാതൃകയായി.

## Article Content

വടകര: പൊന്നിനേക്കാള്‍ വിലയുണ്ട് ഫസീലയുടെ നല്ല മനസ്സിന്. കളഞ്ഞുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്‍കി യുവതി മാതൃകയായി.

എടോടിയില്‍ നിന്നും കഴിഞ്ഞ ദിവസം കളഞ്ഞുകിട്ടിയ രണ്ടര പവന്‍ തൂക്കമുള്ള ബ്രേസ്ലറ്റ് ആണ് കുരിക്കിലാട് സ്വദേശിനിയായ മംഗലശ്ശേരി ഫസീല വടകര പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടവര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വടകര പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫസീല സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് കൈമാറി.  കരിമ്പന പാലം സ്വദേശിനി ഗീതു തങ്കച്ചന്റെ സ്വര്‍ണ്ണാഭരണമായിരുന്നു നഷ്ടപ്പെട്ടത്.

ഫസീലയുടെ നന്മ മനസ്സിന് വടകര പോലീസിന്റെ സ്‌നേഹോപഹാരം വടകര ഡിവൈഎസ്പി അബ്ദുള്‍ ഷരീഫ് കെ.കെ കൈമാറി. വടകര പൊലീസ് സ്റ്റേഷന്‍ എസ് എച്ച്്ഒബിജു കെ.കെ, എസ് ഐ നിജീഷ് എം എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23301/two-sovereign-gold-ornaments-lost-returned-to-the-owner-by-a-native-of-kurikkilad)