---
title: "സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം;  മണലില്‍ മോഹന്റെ  നിര്‍ദ്ദേശത്തിനു  അംഗീകാരം"
english_title: " Total Waste Free Kerala Sands Mohan's proposal approved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23306/total-waste-free-kerala-sands-mohans-proposal-approved"
published_at: "2022-01-29T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f519859c4c9_manalil mohanan.jpg"
keywords: []
---

# സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം;  മണലില്‍ മോഹന്റെ  നിര്‍ദ്ദേശത്തിനു  അംഗീകാരം

> **Lead Summary:** വടകര: സംസ്ഥാനത്തെ മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിന് മണലില്‍ മോഹന്റെ നിര്‍ദ്ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം.

## Article Content

വടകര: സംസ്ഥാനത്തെ മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിന് മണലില്‍ മോഹന്റെ നിര്‍ദ്ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം.

കേരളം മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മാലിന്യമുക്ത മാക്കുന്നതിനും അതിന് സാങ്കേതിക സഹായം നല്‍കുന്നതിന് ഹരിത സഹായ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് വടകരയിലെ എന്‍ജിനീയറും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്റ്റെഡ് മുന്‍ ഡയറക്ടറും ആയ മണലില്‍ മോഹനന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഗൈഡ് ലൈന്‍ പുറത്തിറക്കുന്ന മുറക്ക് ഇതിന് നടപടികളാവും. മോഹനന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും ഉള്‍പ്പെടുത്തുന്നതാ ണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നം331/ സി 5/ 2019 / എസ്. എം നമ്പര്‍ പ്രകാരം ഉത്തരവിറക്കി.

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത തദ്ദേശസ്വയംഭരണസ്ഥാപനമായ വടകര നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രക്രിയക്ക് നേതൃത്വം കൊടുക്കുന്ന ഹരിയാലി ഹരിത കര്‍മ്മസേന യുടെ കോഡിനേറ്റര്‍ ആണ് മണലില്‍ മോഹനന്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23306/total-waste-free-kerala-sands-mohans-proposal-approved)