---
title: "#Accident | വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ദാരുണാന്ത്യം"
english_title: " #car  #lorry #collided  #Vadakara #one #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233083/car-lorry-collided-vadakara-one-died"
published_at: "2024-09-04T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7ccbb833ff_WhatsApp_Image_2024-09-04_at_8.27.19_AM.jpeg"
keywords: []
---

# #Accident | വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** **വടകര: [ വ**ടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

**വടകര: [ വ**ടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കാറിൽ സഞ്ചരിച്ചയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു.

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233083/car-lorry-collided-vadakara-one-died)