#accident | വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചവരെ തിരിച്ചറിഞ്ഞു

#accident |  വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചവരെ തിരിച്ചറിഞ്ഞു
Sep 4, 2024 10:14 AM | By ShafnaSherin

വടകര : (vatakara.truevisionnews.com)വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38) , കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.

അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തിൽ മരിച്ച ജൂബി. അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.

അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Two #killed #Kozhikode #Vadakara #mukkali #accident #dead #identified

Next TV

Related Stories
ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

Jan 22, 2025 12:35 PM

ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം...

Read More >>
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
Top Stories