---
title: "ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയില്‍  നിരവധി തൊഴിലവസരങ്ങള്‍ ; അഭിമുഖം 31 ന്"
english_title: " Farooq at ESI Hospital Many jobs; Interview 31"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23336/farooq-at-esi-hospital-many-jobs-interview-31"
published_at: "2022-01-29T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f53693b1d72_staf nurse.jpg"
keywords: []
---

# ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയില്‍  നിരവധി തൊഴിലവസരങ്ങള്‍ ; അഭിമുഖം 31 ന്

> **Lead Summary:** വടകര: സംസ്ഥാന സര്‍ക്കാര്‍ സിഎസ്എല്‍ടിസിയായി ഏറ്റെടുത്ത ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ജനുവരി 31 ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.

## Article Content

വടകര: സംസ്ഥാന സര്‍ക്കാര്‍ സിഎസ്എല്‍ടിസിയായി ഏറ്റെടുത്ത ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ജനുവരി 31 ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.

താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. പ്രായപരിധി 18 നും 36 നുമിടയില്‍ . കൊവിഡ് ബ്രിഗേഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

യോഗ്യത : മെഡിക്കല്‍ഓഫീസര്‍ ( എം ബി ബി എസ് , ടി, സി എം സി രജിസ്‌ട്രേഷന്‍) , സ്റ്റാഫ് നഴ്‌സ് (ബി എസ് സി / ജി എന്‍ എം ) , മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് (എസ് എസ് എല്‍ സി , കമ്പ്യൂട്ടര്‍ , ഓക്‌സിജന്‍ പ്ലാന്റ് പരിചയം അഭികാമ്യം) , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ഡിഗ്രി / ഡി സി എ) . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2483245 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23336/farooq-at-esi-hospital-many-jobs-interview-31)