---
title: "#CPM |  ഗതാഗതം ദുഷ്കരം;  ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം -സി.പി.എം "
english_title: "#Traffic #difficult #Funds #allocated  #rural #roads #CPM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233465/traffic-difficult-funds-allocated-rural-roads-cpm"
published_at: "2024-09-05T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d98d08a8106_Untitled-10_copy.jpg"
keywords: []
---

# #CPM |  ഗതാഗതം ദുഷ്കരം;  ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം -സി.പി.എം 

> **Lead Summary:** **ആയഞ്ചേരി : [**വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പരിഷ്കരണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**ആയഞ്ചേരി : [**വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പരിഷ്കരണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ലിബിൻ കുളമുള്ളതിൽ അധ്യക്ഷം വഹിച്ചു.ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം സ:ബിനു പുതുപ്പണം ഉൽഘാടനം ചെയ്തു

പി. കുഞ്ഞിരാമൻ പതാക ഉയർത്തി. പ്രജിത്ത് പി. റിപ്പോർട്ട് അവതരിപ്പിച്ചു.കെ സോമൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി ജയരാജൻ എന്നിവർ സംസാരിച്ചു.

സി.യം ഗോപാലൻ, ഈയ്യക്കൽ ഗോപാലൻ, അനീഷ് പി.കെ, റിജിന കെ എം , ലിനിഷ പി.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പ്രജിത്ത് പി യെ ബ്രാഞ്ച് സിക്രട്ടരിയായി തിരഞ്ഞെടുത്തു. ജനകീയ കൂട്ടായ്യയിൽ വെച്ച് പൂർവ്വകാല പ്രവർത്തകന്മാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233465/traffic-difficult-funds-allocated-rural-roads-cpm)