---
title: "#SubJuniorChampionship  |  ജില്ലാ സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വെച്ച്  "
english_title: "#District #SubJunior #Championship  #Vadakara #Srinarayana #LP #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233633/district-subjunior-championship-vadakara-srinarayana-lp-school"
published_at: "2024-09-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daae4dcf01f_Untitled-13.jpg"
keywords: []
---

# #SubJuniorChampionship  |  ജില്ലാ സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വെച്ച്  

> **Lead Summary:** **വടകര : [**ജില്ലാ സ്പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17,18 തീയതികളിൽ വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വെച്ച് നടക്കുകയാണ്.

## Article Content

**വടകര : [**ജില്ലാ സ്പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17,18 തീയതികളിൽ വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വെച്ച് നടക്കുകയാണ്.

യോഗത്തിൽ വി വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നു. വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

വി കെ പ്രേമൻ, പ്രദീപൻ കെ, ടി പി രാധാകൃഷ്ണൻ,, പ്രദീപൻ വട്ടോളി, കെ കെ ശ്രീധരൻ, ടി പി കാസിം, സി സി അബ്ബാസ്, കെ നസീർ, കേളോത്ത് രമേശൻ, വേണുഗോപാൽ എം, ദിലീപൻ കെ, തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാസാഗർ ചെയർമാനായും,വി കെ പ്രേമൻ ജനറൽ കൺവീനറായും സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233633/district-subjunior-championship-vadakara-srinarayana-lp-school)