---
title: " #commemoration | ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.കെ.ബി മേനോൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#commemoration  #organized  #Dr  #KBMenon #under  #leadership #RJD #Vadakara #Mandal #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233646/commemoration-organized-dr-kbmenon-under-leadership-rjd-vadakara-mandal-committee"
published_at: "2024-09-06T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dab5b4ab3dd_Untitled-14.jpg"
keywords: []
---

#  #commemoration | ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.കെ.ബി മേനോൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര:[**പ്രമുഖ സോഷ്യലിസ്റ്റും ആദ്യ വടകര എം.പി.യുമായിരുന്ന ഡോ.കെ.ബി മേനോന്റെ 57-ാം ചരമവാർഷികത്തിൽ ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**വടകര:[**പ്രമുഖ സോഷ്യലിസ്റ്റും ആദ്യ വടകര എം.പി.യുമായിരുന്ന ഡോ.കെ.ബി മേനോന്റെ 57-ാം ചരമവാർഷികത്തിൽ ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു.

വടകര റസ്റ്റ് ഹൗസിന് മുമ്പിൽ സ്ഥാപിച്ച അദേഹത്തിൻ്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡണ്ട് അഡ്വ സി. വിനോദൻ അദ്ധ്യക്ഷതയിൽ അനുസ്മരണ പരിപാടിയിൽ ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ക്വിറ്റ് ഇന്ത്യാ വിപ്ലവത്തിൻ്റെ ശില്പിയായിരുന്നു ഡോ.കെ.ബി മേനോൻ എന്നും മരിക്കുന്നവരെ അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു എന്നും കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട പേരാണ് അദ്ദേഹത്തിൻ്റേത് എന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

എടയത്ത് ശ്രീധരൻ, വിമല കളത്തിൽ, പി.പി രാജൻ, സി. കുമാരൻ, കെ.കെ. വനജ. മഹേഷ് ബാബു എൻ.പി.എം. സതി എന്നിവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233646/commemoration-organized-dr-kbmenon-under-leadership-rjd-vadakara-mandal-committee)