---
title: "#KUTK  |  ഗുരുവന്ദനം സദസ്സ്; അധ്യാപക ദിനത്തിൽ കെ.യു.ടി.കെ മുൻ സംസ്ഥാന ട്രഷറർ വേളം അമ്മത് മാസ്റ്ററെ ആദരിച്ചു"
english_title: "#KUTK  #Vadakara #Guruvandanam #program  #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233664/kutk-vadakara-guruvandanam-program-organized-new"
published_at: "2024-09-06T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dac06728bc9_Untitled-15.jpg"
keywords: []
---

# #KUTK  |  ഗുരുവന്ദനം സദസ്സ്; അധ്യാപക ദിനത്തിൽ കെ.യു.ടി.കെ മുൻ സംസ്ഥാന ട്രഷറർ വേളം അമ്മത് മാസ്റ്ററെ ആദരിച്ചു

> **Lead Summary:**  **വടകര: [**കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അധ്യാപക ദിനത്തിൽ ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു.

## Article Content

 **വടകര: [**കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അധ്യാപക ദിനത്തിൽ ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു.

അധ്യാപകദിനാചരണത്തിന്റെ ഭാഗമായിട്ടാണ് സർവ്വീസിൽ നിന്നും വിരമിച്ച് പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കെ.യു.ടി.കെ മുൻ സംസ്ഥാന ട്രഷറർ കൂടിയായ വേളം അമ്മത് മാസ്റ്റർക്ക് ആദരവ് നൽകിയത്.ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കെ.യു.ടി.കെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം സദസ്സിന്റെ ഭാഗമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

കെ.യു.ടി.കെ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല എ.കെ, വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷെഹ്സാദ് വേളം, സെക്രട്ടറി അബൂ ലയിസ് കാക്കുനി,ട്രഷറർ നിഷ പണിക്കോട്ടി,ജില്ലാ അക്കാഡമിക് കൗൺസിൽ അംഗങ്ങളായ മജീദ് വേളം, യൂനുസ് വടകര, റഫീക്ക് എളയം, റഷീദ് മുറിച്ചാണ്ടി എന്നിവർപരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233664/kutk-vadakara-guruvandanam-program-organized-new)