---
title: "#ministerinstruction | മന്ത്രിയുടെ നിർദ്ദേശം; തിരുവള്ളൂരിലെ ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ലഭിക്കും"
english_title: "#minister #instruction #Subha #withheld #salary #will #available #Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233758/minister-instruction-subha-withheld-salary-will-available-tiruvallur"
published_at: "2024-09-06T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db1e9818a9d_minister_instructuon.jpg"
keywords: []
---

# #ministerinstruction | മന്ത്രിയുടെ നിർദ്ദേശം; തിരുവള്ളൂരിലെ ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ലഭിക്കും

> **Lead Summary:** **വടകര: **തിരുവള്ളൂർ പഞ്ചായത്തിൽ പാലിയേറ്റീവ് നേഴ്സായ എം എം ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ഉടൻ ലഭിക്കും.

## Article Content

**വടകര: **തിരുവള്ളൂർ പഞ്ചായത്തിൽ പാലിയേറ്റീവ് നേഴ്സായ എം എം ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ഉടൻ ലഭിക്കും.

പണം നൽകാൻ മന്ത്രി എം ബി രാജേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.15 വർഷമായി ഇവർ പാലിയേറ്റീവ് നേഴ്സാണ്.

എന്നാൽ ഈ വർഷം ജൂൺ 7ന് അകാരണമായി ജോലിയിൽ നിന്ന് പുറത്താക്കിയതായും വേതനം തടഞ്ഞുവെച്ചതായും പരാതിയിൽ പറയുന്നു.

പ്രായമായ അമ്മയും ജോലിക്ക് പോകാനാകാത്ത ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന ശുഭയുടെ കുടുംബത്തിന് ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു.

നിലവിൽ കോടതിയുടെ അനുമതിയോടെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുണ്ട്. പഞ്ചായത്ത് പാലിയേറ്റീവ് പ്രൊജക്ടിനായി 9 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും തൻ്റെ വേതനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ അദാലത്തിൽ എത്തിയത്.

കോടതി ഉത്തരവിന് വിരുദ്ധമായ പഞ്ചായത്ത് നടപടി കോടതി അലക്ഷ്യമാണെന്നും, തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകി കോടതി വിധി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233758/minister-instruction-subha-withheld-salary-will-available-tiruvallur)