---
title: " #KPSTA |  സ്നേഹാദരം; ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ്ടിഎ "
english_title: "#affection #KPSTA #paid #respects #Gurusrestha #residence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233787/affection-kpsta-paid-respects-gurusrestha-residence"
published_at: "2024-09-06T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db3e0c93018_Untitled-15_copy.jpg"
keywords: []
---

#  #KPSTA |  സ്നേഹാദരം; ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ്ടിഎ 

> **Lead Summary:** **വടകര :[**ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ് ടി എ വടകര വിദ്യാഭ്യാസ ജില്ല.

## Article Content

**വടകര :[**ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ് ടി എ വടകര വിദ്യാഭ്യാസ ജില്ല.

അധ്യാപക പ്രസ്ഥാനത്തിന് മുൻകാലങ്ങളിൽ നേതൃത്വം നൽകിയവരും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായി മാറിയ അധ്യാപകരെ അധ്യാപകദിനത്തിൽ സ്വന്തം വസതിയിൽ വച്ച് കെപിഎസ് ടി എ വടകര വിദ്യാഭ്യാസ ജില്ല ആദരിച്ചു.

എംജെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വില്യാപ്പള്ളിയിൽ നിന്നും വിരമിച്ച പി. മോഹൻദാസ്, എം.യു.പി കടമേരി യിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച എൻ.പി ഇബ്രാഹിം മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്.

വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് വേണ്ടി പ്രസിഡൻറ് കെ ഹാരിസ് സെക്രട്ടറി പി രാജീവൻ ട്രഷറർ ജിതിൻറാം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.

റവന്യൂ ജില്ല വൈസ് പ്രസിഡണ്ട് ടി അജിത്ത് കുമാർ മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ സംസ്ഥാന ഉപസമിതി അംഗം പി.എം ഷിജിത്ത് , വിദ്യാഭ്യാസ ജില്ല വൈ: പ്രസിഡണ്ട് പി പ്രേംദാസ്, ടി. ഹക്കിം, അക്കായി നാസർ, തോടന്നൂർ സബ്ജില്ല സിക്രട്ടറി ടി.കെ ശ്രീജേഷ്, ഫാസിൽ, സി.കെ. നജീബ്, എം കെ .മുനീർ,ഹാഫിസ് അബ്ദുള്ള തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233787/affection-kpsta-paid-respects-gurusrestha-residence)