---
title: "കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച  സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല ; വള്ളിക്കാട് സ്വദേശിനിയെന്ന് സംശയം"
english_title: " The body of the woman who died in a train accident in Kainatti has not been identified; Suspicion that she is a native of Vallikad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23379/the-body-of-the-woman-who-died-in-a-train-accident-in-kainatti-has-not-been-identified-suspicion-that-she-is-a-native-of-vallikad"
published_at: "2022-01-29T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f57aa20a0de_train accident .jpg"
keywords: []
---

# കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച  സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല ; വള്ളിക്കാട് സ്വദേശിനിയെന്ന് സംശയം

> **Lead Summary:** വടകര: കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം ചിതറിയ അവസ്ഥയിലായിരുന്നു.

## Article Content

വടകര: കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം ചിതറിയ അവസ്ഥയിലായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ട് നല്‍കും. അപകട സ്ഥലത്ത് നിന്ന് സ്ത്രീയുടെ കമ്മലും മാലയും കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ വള്ളിക്കാട് നിന്ന് കാണാതായ സ്ത്രീയാണ് കൈനാട്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. കെഎസ്ഇബി ഓഫീസിനു കിഴക്ക് റെയില്‍പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കുറേ അകലെ നിന്ന ട്രെയിന്‍ ഇടിച്ച ശേഷം മൃതദേഹം ട്രെയിനില്‍ കുടുങ്ങി മുന്നോട്ട് നീങ്ങിയതാണെന്നു കരുതുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23379/the-body-of-the-woman-who-died-in-a-train-accident-in-kainatti-has-not-been-identified-suspicion-that-she-is-a-native-of-vallikad)