#marygold | നിറപ്പൊലിമ; ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും

#marygold | നിറപ്പൊലിമ; ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും
Sep 7, 2024 01:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും.

കല്ലേരി തയ്യൂള്ളതിൽ രാജന്റെ വീട്ടുമുറ്റത്തും തൊടിയിലും ചെണ്ടുമല്ലികൾ പൂവിട്ടുനിൽക്കുന്ന കാഴ്ച ആരുടെയും മനംകവരും. 30 വർഷത്തിലേറെയായി കൃഷിയിൽ സജീവമാണ് രാജൻ.

10 വർഷമായി ജൈവകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം ആദ്യമായാണ് ഇത്തവണ ചെണ്ടുമല്ലി കൃഷി പരീക്ഷിച്ചത്.

മഴമറക്കുള്ളിൽ ഗ്രോ ബാഗിൽ 600 തടത്തിലായി രണ്ടിനം ചെണ്ടുമല്ലിയാണ് കൃഷിചെയ്തത്. മഴയും കീടബാധയും പുഴുശല്യവും പരിചയക്കുറവും കാരണം കുറച്ച് ചെടികൾ നശിച്ചുപോയി.

എന്നാൽ ശേഷിച്ചവയിൽനിന്ന് നല്ല വിളവ് ലഭിച്ചു. ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. പരീക്ഷണാടിസ്ഥാനത്തിൽ വാടാമല്ലിയും തുമ്പയും കൃഷി ചെയ്തിരുന്നു.

പുരയിടത്തിലും പാട്ടത്തിനെടുത്ത കൃഷി ഭൂമിയിലുമായി വാഴ, രാജൻ ചെണ്ടുമല്ലി കൃഷിയിടത്തിൽ മഞ്ഞൾ, ചേന, പച്ചകറികൾ തുടങ്ങിയവും രാജൻ കൃഷി ചെയ്യുന്നുണ്ട്.

കൃഷി വകുപ്പിൽനിന്ന് മികച്ച പ്രോത്സാഹനവും നിർദേശങ്ങളും ലഭിക്കുന്നതായി രാജൻ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്തിൻ്റെ ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാര ങ്ങൾ നേടിയിട്ടുണ്ട്.

കർഷകസംഘം പൊന്മേരി മേഖലാ പ്രസിഡ ന്റുകൂടിയാണ് രാജൻ.

#color #This #time #marygold #will #come #from #Kalleri#color #onam

Next TV

Related Stories
#Onapottan | ഗതകാല സ്മരണ; നാട്ടിടവഴികളിലും നഗരത്തിലും മണിക്കിലുക്കവുമായി  ഓണപ്പൊട്ടൻ

Sep 15, 2024 08:25 AM

#Onapottan | ഗതകാല സ്മരണ; നാട്ടിടവഴികളിലും നഗരത്തിലും മണിക്കിലുക്കവുമായി ഓണപ്പൊട്ടൻ

തെയ്യം കലാരൂപത്തിന്‌ പേരുകേട്ട വടക്കൻ മലബാറിൽ മഹാബലിയെ പ്രതിനിധീകരിച്ച്‌ കെട്ടുന്ന തെയ്യക്കോലമാണ്‌...

Read More >>
#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

Sep 14, 2024 05:50 PM

#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

സർക്കാർ നിർദേശപ്രകാരം ഉത്രാട ദിനത്തിൽ രാവിലെ തന്നെ എല്ലാ വീടുകളിലും കിറ്റ്...

Read More >>
#Volunteertraining | ഡിജി കേരളം -ആയഞ്ചേരിയിൽ വളണ്ടിയർ പരിശിലനം ആരംഭിച്ചു

Aug 7, 2024 08:47 PM

#Volunteertraining | ഡിജി കേരളം -ആയഞ്ചേരിയിൽ വളണ്ടിയർ പരിശിലനം ആരംഭിച്ചു

ഒന്നാം ഘട്ടത്തിൽ വാർഡ് അടിസ്ഥാനത്തിൽ വീടുകൾ കേന്ദ്രീകരിച്ച് സർവ്വേ നടത്തി നിരക്ഷരരെ...

Read More >>
#Nofeeder |ചുവപ്പ് നാടയിൽ; കെ. എസ്. ഇ. ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ ഫയലിൽ ഉറങ്ങുന്നു

Jul 26, 2024 04:13 PM

#Nofeeder |ചുവപ്പ് നാടയിൽ; കെ. എസ്. ഇ. ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ ഫയലിൽ ഉറങ്ങുന്നു

കഴിഞ്ഞ അഞ്ച് വർഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ചുവപ്പ് നാടയിൽ കുടുങ്ങി...

Read More >>
#sunilmuthuvana | സുനിൽ മുതുവന കൂട്ടിരിപ്പുകാരനാകും; രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനും പദ്ധതി

Jun 12, 2024 05:55 PM

#sunilmuthuvana | സുനിൽ മുതുവന കൂട്ടിരിപ്പുകാരനാകും; രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനും പദ്ധതി

പരസഹായം ഇല്ലാത്ത നിർധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനും കൂട്ടിരിക്കാനും സഹായം ചെയ്യുന്ന സുനിൽ മുതു വന...

Read More >>
Top Stories