---
title: " #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം"
english_title: "#Song #and #Present #Vadakara #Krishnadas #Orma #2024 #Commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233994/song-and-present-vadakara-krishnadas-orma-2024-commemoration"
published_at: "2024-09-07T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6b897842f_commomeration.jpg"
keywords: []
---

#  #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

> **Lead Summary:** **വടകര: **പുകസ ഊരാളുങ്കൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര കൃഷ്ണദാസ് എന്ന കെ കെ കൃഷ്ണദാസ് മാസ്റ്റരുടെ അനുസ്മരണം 'പാട്ടും വർത്തമാനവും ' നാദാപുരം റോഡ് കാരക്കാട് മാപ്പിള എൽ പി സ്ക്കൂളിൽ വെച്ച് നടന്നു.

## Article Content

**വടകര: **പുകസ ഊരാളുങ്കൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര കൃഷ്ണദാസ് എന്ന കെ കെ കൃഷ്ണദാസ് മാസ്റ്റരുടെ അനുസ്മരണം 'പാട്ടും വർത്തമാനവും ' നാദാപുരം റോഡ് കാരക്കാട് മാപ്പിള എൽ പി സ്ക്കൂളിൽ വെച്ച് നടന്നു.

വി ടി മുരളി പാട്ടും വർത്തമാനത്തിനും തുടക്കമിട്ടു.

ടി പി ബിനീഷ്, വള്ളിവനം വാസു, സി സി രാജൻ, ശശി വള്ളിക്കാട്, ജയൻ നാരായണനഗരം, പറമ്പത്ത് ബാബു, മുരളീധരൻ, മോഹൻ മോഹനാലയം എന്നിവർ, പ്രസീത ധർമരാജ് എന്നിവർ പാടിയും വർത്തമാനം പറഞ്ഞും കൃഷ്ണദാസ് മാഷെ അനുസ്മരിച്ചു.

കെ അശോകൻ മോഡറേറ്ററായി.

ശശി പറമ്പത്ത് സ്വാഗതവും വി പി പ്രഭാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233994/song-and-present-vadakara-krishnadas-orma-2024-commemoration)