---
title: "#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ് "
english_title: "#Space #honor #LSS #USS #winners #schools #under #Vadakara #municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234002/space-honor-lss-uss-winners-schools-under-vadakara-municipality-new"
published_at: "2024-09-07T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6dd3eee17_space.jpg"
keywords: []
---

# #Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ് 

> **Lead Summary:** **വടകര:**വടകര നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യുഎസ്എസ് നേടിയ വിദ്യാർത്ഥികളെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിന്‍റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**വടകര:**വടകര നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യുഎസ്എസ് നേടിയ വിദ്യാർത്ഥികളെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിന്‍റെ നേതൃത്വത്തിൽ ആദരിച്ചു.

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി രാജിതാ പതേരി. പി സജീവ് കുമാർ. എം ബിജു. പാർട്ടി ലീഡർമാരായ വി കെ അസീസ് മാസ്റ്റർ. സി കെ കരീം എൻ കെ പ്രഭാകരൻ അബ്ദുൽ ഹക്കീം കോഡിനേറ്റർ കെ സി പവിത്രൻ മാസ്റ്റർ ദി നിൽ മാസ്റ്റർ സിജി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതവും കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234002/space-honor-lss-uss-winners-schools-under-vadakara-municipality-new)